Skip to main content
DR. N SHAJI

എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനടുത്ത് കൊമ്പനാട് ഗ്രാമത്തില്‍ 1961-ല്‍ ജനിച്ചു. പിതാവ്: അനിരുദ്ധന്‍, മാതാവ്: സരോജിനി. കൊമ്പനാട് ഗവണ്‍മെന്റ് യു പി സ്‌കൂള്‍, വേങ്ങൂര്‍ മാര്‍കൗമാ ഹൈസ്‌കൂള്‍, മാല്യങ്കര എസ് എന്‍ എം കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കൊച്ചി സര്‍വകലാശാലയില്‍നിന്ന് 1984-ല്‍ ഭൗതികശാസ്ത്രത്തില്‍ മാസ്റ്റര്‍ബിരുദം നേടി. തുടര്‍ന്ന് ചെന്നൈയിലെ പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സില്‍ ക്വാണ്ടം ഫീല്‍ഡ് തിയറിയിലും കണികാ ഭൗതികത്തിലും ഗവേഷണം നടത്തി ഡോക്ടറേറ്റു നേടി. 1990 - 93 കാലഘട്ടത്തില്‍ തിരുവനന്തപുരത്ത് സി-ഡിറ്റില്‍ റിസര്‍ച്ച് അസോസിയേറ്റ് ആയിരുന്നു. പിന്നീട് കുറച്ചുകാലം ബാംഗ്ലൂരില്‍ വിശ്വേശ്വരയ്യ മ്യൂസിയത്തില്‍ ക്യുറേറ്ററായി ജോലി ചെയ്തു. 1994 മുതല്‍ കേരള സര്‍ക്കാരിന്റെ കോളേജു വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്‌സ് അധ്യാപകനായി ജോലി ചെയ്യുന്നു. ഇപ്പോള്‍ പെരുമ്പാവൂര്‍ പോളിടെക്‌നിക് കോളേജില്‍ അസോസിയേറ്റ് പ്രൊഫസറാണ്. തമിഴ്‌നാട് സയന്‍സ് ഫോറം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയ സംഘടനകളുടെ സജീവപ്രവര്‍ത്തകനായിരുന്നു. ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നീ മാസികകളുടെ പത്രാധിപസമിതി അംഗമായിരുന്നു. ശാസ്ത്രസംബന്ധിയായ നിരവധി കുറിപ്പുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനകൃതി: ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ഒരു ജീവചരിത്രരേഖ, മാഡം ക്യൂറി -ജീവചരിത്രരേഖ ഭാര്യ : രശ്മി മക്കള്‍ : ശ്രീറാം, രാഹുല്‍ വിലാസം : ഞാറ്റുംപറമ്പില്‍ 37 / 1991 എ, ഭട്ടതിരിപ്പാട് റോഡ് ഇളംകുളം, കൊച്ചി - 682017