Skip to main content
ജനനം : തൊടുപുഴ താലൂക്കിലെ പുറപ്പുഴ ഗ്രാമത്തില്‍. അച്ഛന്‍: പി നീലകണ്ഠകൈമള്‍, അമ്മ: ഭഗീരഥി കുഞ്ഞമ്മ, മൂന്നു പതിറ്റാണ്ടുകാലം മഞ്ചേരി എന്‍ എസ് എസ് കോളേജില്‍ മലയാളവിഭാഗം അദ്ധ്യാപകനായിരുന്നു. സാഹിത്യവിമര്‍ശകനും സാംസ്‌കാരിക പ്രവര്‍ത്തകനും. പുരോഗമനകലാസാഹിത്യസംഘം പ്രവര്‍ത്തകന്‍. സി എന്‍ ശ്രീകണ്ഠന്‍ നായരുടെ നാടകങ്ങളെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന് പി എച്ച് ഡി ബിരുദം നേടി. പ്രക്ഷോഭത്തിന്റെ ജ്വാലകള്‍, കവിത -- വായനയും പ്രതികരണവും, ദുരന്താവബോധത്തിന്റെ സാക്ഷാല്‍ക്കാരം, കളങ്കമേറ്റ ആശ്രമങ്ങള്‍ എന്നീ സാഹിത്യപഠന ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, സാഹിത്യവിമര്‍ശനത്തിനുള്ള തായാട്ട്- സ്മാരകശക്തി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മികച്ച കോളേജദ്ധ്യാപകന് കാലിക്കറ്റ് സര്‍വ്വകലാശാല നല്കുന്ന പ്രൊഫ. എം എം ഗനി അവാര്‍ഡിന് അര്‍ഹനായി. ഭാര്യ : ഡോ. എം വിജയലക്ഷ്മി മകള്‍ : അപര്‍ണ്ണ മരുമകന്‍ : ഡോ. സുമോദ് കൊച്ചുമകന്‍ : ആഗ്നേയ് വിലാസം : വിപഞ്ചിക, മേലാക്കം 676123 മഞ്ചേരി - 3 ഫോണ്‍ : 0483- 2767511