Skip to main content
ശ്രീമതി കല്യാണിക്കുട്ടി ടീച്ചറുടെയും പരേതനായ ശ്രീ. കൃഷ്ണന്‍ മാസ്റ്ററുടെയും മകളായി കല്പറ്റയില്‍ ജനിച്ചു. കോഴിക്കോട് പ്രോവിഡന്‍സ് കോളേജില്‍നിന്ന് പ്രീഡിഗ്രിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എം ബി ബി എസും പാസായശേഷം ആര്‍മി മെഡിക്കല്‍ കോറില്‍ ക്യാപ്റ്റന്‍ റാങ്കില്‍ ലേഡി ഡോക്ടറായി ചേര്‍ന്നു. മേജര്‍ റാങ്കിലെത്തിയശേഷം ആര്‍മിയില്‍നിന്നും വിരമിച്ച് ഹൈദരാബാദിലെ ഷദാന്‍ മെഡിക്കല്‍ കോളേജില്‍ ട്യൂട്ടറായി ജോലി ചെയ്തു. ഇപ്പോള്‍ മഹാരാഷ്ട്രയിലെ പൂനയില്‍ പ്രാക്ടീസ് ചെയ്യുന്നു. എസ് എസ് എല്‍ സിക്ക് മലയാളം വിഷയത്തിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചതിനാല്‍ പനമ്പിള്ളി സ്മാരക സ്വര്‍ണ്ണമെഡലും ഏറ്റവും നല്ല എഴുത്തുകാരിക്കുള്ള കഥാ അവാര്‍ഡും 'ജ്വാലാ ദേശസ്‌നേഹ' അവാര്‍ഡും (2013), ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (കങഅ) നമ്മുടെ ആരോഗ്യം സാഹിത്യ അവാര്‍ഡും (2014) യുണൈറ്റഡ് റൈറ്റേഴ്‌സ് അസോസിയേഷന്റെ ഫെലോഷിപ്പും മറ്റു പല ബഹുമതികളും ലഭിച്ചിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന പല മാസികകളിലും കഥകളും കവിതകളും വൈദ്യശാസ്ത്രപരമായ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗസല്‍ഗാനത്തിലും സുഗമസംഗീതത്തിലും ആകാശവാണിയുടെയും ദൂരദര്‍ശന്റെയും അംഗീകാരം ലഭിച്ച ഗായികയാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട പല നഗരങ്ങളിലും സംഗീതപരിപാടികള്‍ നടത്തിയിട്ടുണ്ട്. സംഗീതത്തില്‍ പല ബഹുമതികളും ലഭിച്ചിട്ടുണ്ട്. രാജസ്ഥാനി, ഹിന്ദി, ഉര്‍ദു, മലയാളം എന്നീ ഭാഷകളില്‍ ഭക്തിഗീതങ്ങളുടെയും ഗസലുകളുടെയും സിനിമാഗാനങ്ങളുടെയും (ഹിന്ദി-മലയാളം കരോക്കെ) മറ്റുമായി പത്ത് സംഗീത ആല്‍ബങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മറ്റു കൃതികള്‍: താളപ്പിഴകള്‍, പഞ്ചനക്ഷത്രസ്വപ്നങ്ങള്‍, ഹൃദയത്തിന്റെ കണ്ണുകള്‍, നീലഷര്‍ട്ടുധരിച്ച അപരിചിതന്‍ (കഥകള്‍), ആരോഗ്യപ്രശ്‌നങ്ങളും പരിഹാരങ്ങളും, ആരോഗ്യവും നിങ്ങളും, ആരോഗ്യപാചകം, (ആരോഗ്യശാസ്ത്രലേഖനങ്ങള്‍), നഗരകഥകള്‍, പെണ്‍പെരുമ (കൂട്ടായ്മ കഥാസമാഹാരം), നഗരസ്പന്ദനങ്ങള്‍ (കൂട്ടായ്മ കവിതാസമാഹാരം), ഇീഹീൗൃ െീള ഘശളല (ടീേൃശല)െ, പ്രഥമശുശ്രൂഷ (വൈദ്യശാസ്ത്രം). ഭര്‍ത്താവ് : കേണല്‍ ഡോക്ടര്‍ എ കെ ജനാര്‍ദ്ദനന്‍ (കണ്ണൂര്‍ സ്വദേശി. കാവുമ്പായി ജനാര്‍ദ്ദനന്‍ എന്ന പേരില്‍ പ്രശസ്തനായ എഴുത്തുകാരന്‍) മക്കള്‍ : അനുരാഗ്, ഡോ. അനുപമ മേല്‍വിലാസം : Tucker AWHO Enclave, G-13, Delux Apts, Gondhale Nagar (P O) Hadapsar, PUNE, Maharashtra - 4110028 Email : drnalinij@yahoo.com Phone : 9372001678, 9923911865