Skip to main content
Dr. M V Vishnu namboothiri
പയ്യന്നൂരിനു സമീപമുള്ള രാമന്തളി വില്ലേജില്‍ (കണ്ണൂര്‍ ജില്ല) 1939 ഒക്‌ടോബര്‍ 25 ന് ജനിച്ചു. അച്ഛന്‍: സുബ്രഹ്മണ്യന്‍ നമ്പൂതിരി, അമ്മ: ദ്രൗപദി അന്തര്‍ജനം. മലയാളഭാഷയിലും സാഹിത്യത്തിലും എം എ (ഫസ്റ്റ് ക്ലാസ്), പി എച്ച്ഡി ബിരുദം. അവാര്‍ഡുകള്‍: കേരള സാഹിത്യ അക്കാദമി (എന്‍ഡോവ്‌മെന്റ്) അവാര്‍ഡ്-1998, പട്ടത്താനം അവാര്‍ഡ് 1998, കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ഗ്രന്ഥരചന (സമഗ്രസംഭാവന) അവാര്‍ഡ്-1999, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് (നാടന്‍ കലാഗവേഷണം) - 2008, കേരള സര്‍ക്കാരിന്റെ പി കെ കാളന്‍ പുരസ്‌കാരം - 2009, പി കെ പരമേശ്വരന്‍ നായര്‍ ട്രസ്റ്റിന്റെ എസ് ഗുപ്തന്‍ നായര്‍ സ്മാരക പുരസ്‌കാരം - 2011, കടത്തനാട്ട് ഉദയവര്‍മ്മ രാജ പുരസ്‌കാരം - 2012, ശ്രീശങ്കര സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ വിജ്ഞാനപീഠപുരസ്‌കാരം - 2014, കേരള ജൈവ വൈവിദ്ധ്യ ബോര്‍ഡിന്റെ ജൈവവൈവിദ്ധ്യ അറിവ് സംരക്ഷകനുള്ള അവാര്‍ഡ്-2014, അബുദാബി ശക്തി അവാര്‍ഡ് 2016, കേന്ദ്രസാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ്. ഫോക്‌ലോര്‍ രംഗത്ത് അറുപതിലധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫോക്‌ലോര്‍ നിഘണ്ടു, നാടോടി വിജ്ഞാനീയം, തെയ്യം, തെയ്യവും തിറയും, കേരളത്തിലെ നാടന്‍ സംഗീതം, ഫോക്‌ലോറും ജനസംസ്‌കാര പഠനവും, ഗവേഷണ പ്രവേശിക, നാടന്‍ പാട്ടുകള്‍ മലയാളത്തില്‍, ഫോക്‌ലോറും നാമപഠനവും, വടക്കന്‍ പാട്ടുകഥകള്‍ - ഒരു പഠനം, കോതാമ്മൂരി, പുരാവൃത്ത പഠനം, പൊട്ടനാട്ടം, പഴഞ്ചൊല്‍ സാഹിത്യം തുടങ്ങിയവ എടുത്തു പറയാം. കേരള ഫോക്‌ലോര്‍ അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ ആയിരുന്നു. ഭാര്യ : സുവര്‍ണനി മക്കള്‍ : സുബ്രഹ്മണ്യന്‍, ഡോ.ലളിതാംബിക, മുരളീധരന്‍ വിലാസം : (പി ഒ)കാരന്താറ്റ് (വഴി) രാമന്തളി, പയ്യന്നൂര്‍, പിന്‍ - 670308 ഫോണ്‍ : 04985223257