Skip to main content
Dr. M V Vishnu Namboothiri
പയ്യന്നൂരിനു സമീപമുള്ള രാമന്തളി വില്ലേജില്‍ (കണ്ണൂര്‍ ജില്ല) 1929 ഒക്‌ടോബര്‍ 25 ന് ല്‍ ജനിച്ചു. അച്ഛന്‍: സുബ്രഹ്മണ്യന്‍ നമ്പൂതിരി. അമ്മ: ദ്രൗപദി അന്തര്‍ജ്ജനം. മലയാളഭാഷയിലും സാഹിത്യത്തിലും എം എ (ഫസ്റ്റ് ക്ലാസ്), പി എച്ച് ഡി ബിരുദം. അവാര്‍ഡുകള്‍ : കേരളസാഹിത്യഅക്കാദമി (ഐ സി ചാക്കോ എന്‍ഡോവ്‌മെന്റ്) അവാര്‍ഡ്-1998 (ഫോക്‌ലോര്‍ നിഘണ്ടു)പട്ടത്താനം അവാര്‍ഡ്-1998 (ഫോക്‌ലോര്‍ പഠനരംഗത്ത് കാല്‍നൂറ്റാണ്ടിലേറെക്കാലം ചെയ്ത സേവനങ്ങളെ പരിഗണിച്ച്), കേരളഫോക്‌ലോര്‍ അക്കാദമിയുടെ പ്രഥമഅവാര്‍ഡ്-ഗ്രന്ഥരചന-സമഗ്രസംഭാവനയ്ക്ക്-1999, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് - 2008 (നാടന്‍ കലാ ഗവേഷണം), കേരള സര്‍ക്കാരിന്റെ പി കെ കാളന്‍ പുരസ്‌കാരം-2009, പി കെ പരമേശ്വരന്‍ നായര്‍ ട്രസ്റ്റ് എസ് ഗുപ്തന്‍ നായര്‍ സ്മാരക പുരസ്‌കാരം-2011, കടത്തനാട്ട് ഉദയവര്‍മ്മരാജ പുരസ്‌കാരം-2012, കേന്ദ്രസാംസ്‌കാരികവകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ്. കേരളഫോക്‌ലോര്‍ അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍. ഫോക്‌ലോര്‍ രംഗത്ത് അറുപതിലധികം ഗ്രന്ഥങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. തോറ്റംപാട്ടുകള്‍- ഒരു പഠനം, നമ്പൂതിരി ഭാഷാശബ്ദകോശം, ഫോക്‌ലോര്‍ നിഘണ്ടു, വടക്കന്‍പാട്ടുകഥകള്‍-ഒരു പഠനം, തെയ്യവും തിറയും, നാടോടിവിജ്ഞാനീയം, പൊട്ടനാട്ടം, പൂരക്കളി, തെയ്യം, കേരളത്തിലെ നാടന്‍സംഗീതം, ഫോക്‌ലോര്‍ ചിന്തകള്‍, നാടന്‍കലകള്‍ നാടന്‍പാട്ടുകള്‍, മാന്ത്രിക വിജ്ഞാനം, ഫോക്‌ലോറും ജനസംസ്‌കാരപഠനവും, ഗവേഷണപ്രവേശിക, നാടന്‍പാട്ടുകള്‍ മലയാളത്തില്‍, കോതാമൂരി, പുരാവൃത്തപഠനം, ഫോക്‌ലോറും നാമപഠനവും എന്നിവ അതില്‍ മുഖ്യമായവയാണ്. ഭാര്യ : സുവര്‍ണ്ണനി മക്കള്‍ : സുബ്രഹ്മണ്യന്‍, ഡോ. ലളിതാംബിക, മുരളീധരന്‍. വിലാസം : കാരന്താറ്റ് പി ഒ (വഴി)രാമന്തളി, പിന്‍:670308 ഫോണ്‍ : 04985 223257