Skip to main content
Dr. M N Sreedharan nair
മാവേലിക്കരയിലെ ചുനക്കരയില്‍ ജനിച്ചു. പിതാവ്: നാരായണന്‍ നായര്‍. മാതാവ്: ഗൗരിഅമ്മ. ചുനക്കര ഗവ. ഹൈസ്‌കൂള്‍, പന്തളം എന്‍ എസ് എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1964 ല്‍ എം എസ് സി പാസായി. 1982 ല്‍ 'സൈദ്ധാന്തിക ഭൗതികത്തില്‍ (Theoretical Physics) പി എച്ച് ഡി ബിരുദം നേടി. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ അധ്യാപകജീവിതം ആരംഭിച്ചു. 1987-1989 കാലയളവില്‍ കൊട്ടിയം എന്‍ എസ് എസ് കോളേജില്‍ പ്രിന്‍സിപ്പലായിരുന്നു. 1997 ല്‍ കോളേജ് സര്‍വ്വീസില്‍നിന്നും വിരമിച്ചു. നിരവധി ഗവേഷണപ്രബന്ധങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ശാസ്ത്രപുസ്തകങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സയന്‍സ് ഇന്ത്യ എന്ന മാസികയുടെ മുഖ്യ പത്രാധിപരായിരുന്നു. തിരുവനന്തപുരം ബോധാനന്ദകേന്ദ്രത്തിന്റെ പ്രസിഡന്റാണ്. നിരവധി ശാസ്ത്രസെമിനാറുകളുടെയും ശില്പശാലകളുടെയും സംഘാടകന്‍. ഭാര്യ : എന്‍ പ്രസന്നകുമാരി (റിട്ട. പ്രൊഫസര്‍) മക്കള്‍ : ജയകൃഷ്ണന്‍ എസ് നായര്‍ ഹരികൃഷ്ണന്‍ എസ് നായര്‍ (അമേരിക്ക) ജയശ്രീ എസ് നായര്‍ (ഡോക്ടര്‍) വിലാസം : 23, രാജലക്ഷ്മി നഗര്‍ പട്ടം, തിരുവനന്തപുരം 695004 ഫോണ്‍ : 0471 - 2543616 9387803920