Skip to main content
Dr M N Muhammadali
കൊടുങ്ങല്ലൂരിലെ അഴീക്കോട് 1942 നവംബര്‍ 13ന് ജനിച്ചു. പിതാവ്: എന്‍ കെ മുഹമ്മദ് കുട്ടി, മാതാവ്: കെ കെ കുഞ്ഞാച്ചുമ്മ. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നും 1967ല്‍ എം ബി ബി എസ് പാസായി. 1969ല്‍ ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്‍ജനായി. 1974ല്‍ റാഞ്ചിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയില്‍നിന്നും മനോരോഗചികിത്സയില്‍ ബിരുദാനന്തരബിരുദം നേടി. 1997ല്‍ സര്‍ക്കാര്‍ സേവനത്തില്‍നിന്നും വിരമിച്ചു. മന:ശാസ്ത്രം മനസ്സിന്റെ കാണാലോകം, താളംതെറ്റിയ ജീവിതകഥകള്‍ (മനോരോഗ ചികിത്സയിലെ അനുഭവക്കുറിപ്പുകള്‍), ആത്മാവിലെ ഇരുട്ടും വെളിച്ചവും (നോവല്‍), ശാക്യമുനിയുടെ നാട്ടില്‍ (യാത്രാവിവരണം), ഫ്രോയിഡിന്റെ ജീവിതകഥ (ജീവചരിത്രം), പരവതാനികള്‍ വില്‍ക്കുന്നവര്‍ (കഥകള്‍), ശവമുറിയിലെ ജോലി (കഥകള്‍), മുഹമ്മദ് എന്ന മനുഷ്യന്‍ (ജീവചരിത്രം) എന്നിവയാണ് മറ്റു കൃതികള്‍. വിലാസം: 33, ഹരിതഗിരി, കാഞ്ഞിരംപാറ തിരുവനന്തപുരം - 695 030 ഫോണ്‍: 0471 -2362722, 9447771722