Skip to main content
Dr. M Jathavedan
തൃശൂര്‍ ജില്ലയിലെ ഒല്ലൂക്കരയില്‍ 1950-ല്‍ ജനനം. ശ്രീകൃഷ്ണപുരത്ത് (പാലക്കാട് ജില്ല) മാടമ്പി മന അംഗമാണ്. അച്ഛന്‍ ശ്രീ. എം സി നീലകണ്ഠന്‍ നമ്പൂതിരി. അമ്മ: ശ്രീമതി സാവിത്രി. സ്‌കൂള്‍ വിദ്യാഭ്യാസം ഒല്ലൂക്കര, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍. കോളേജ് വിദ്യാഭ്യാസം തൃശൂര്‍ സെന്റ്‌തോമസ് കോളേജില്‍. ബിരുദാനന്തര ബിരുദത്തിനുശേഷം ഗവേഷണം കുരുക്ഷേത്ര റീജിയണല്‍ എഞ്ചിനീയറിങ് കോളേജിലെ (ഇപ്പോള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) ഗണിതശാസ്ത്ര വകുപ്പില്‍. കാന്തശക്തിയുള്ള ദ്രാവകങ്ങളുടെ ബലതന്ത്രത്തെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ്. അതിനുശേഷം ഒരുവര്‍ഷക്കാലം ചെന്നൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സമുദ്രശാസ്ത്ര ഗവേഷണരംഗത്ത് റിസര്‍ച്ച് അസോസിയേറ്റ്. 1978 മുതല്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഗണിതശാസ്ത്രവകുപ്പ് പ്രൊഫസര്‍. 2004-07 കാലത്ത് വകുപ്പുമേധാവിയായിരുന്നു. ഗവേഷണരംഗം-ദ്രവബലതന്ത്രവും അനുബന്ധവിഷയങ്ങളും. അധ്യാപന-ഗവേഷണരംഗത്തെന്നപോലെ സംഘടനാരംഗത്തും തല്‍പ്പരന്‍. ഭാര്യ : കുമരപുരം കോവിലകാംഗമായ ശാരദ. മക്കള്‍ : അഡ്വ. ജതീന്‍, ആതിര, നമിത