കൊല്ലം ജില്ലയിലെ തേവന്നൂര്‍ എന്ന ഗ്രാമത്തില്‍ 1974 ല്‍ ജനിച്ചു. അച്ഛന് കെ മാധവന് നമ്പൂതിരി, അമ്മ ഡി ദേവകി അന്തര്‍ജ്ജനം. കേരള സര്‍വ്വകലാശാലയില്‍ നിന്നും എം എ, പി എച്ച് ഡി ബിരുദങ്ങള്‍, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ബി എഡ് ബിരുദം. കേരള സര്‍വ്വകലാശാല മലയാളം വിഭാഗത്തില്‍ റിസര്‍ച്ച് അസോസിയേറ്റായും വിവിധ ഗവ. ഹയര്‍ സെക്കന്ററി സ്കൂളുകള്‍. തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജ്, ഗവ. കോളേജ് നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ അദ്ധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 ല്‍ കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാര്‍ സ്മാരക പ്രബന്ധമത്സരം, 1996 ല്‍ ഭാഷാപോഷിണി നടത്തിയ പ്രഥമ സാഹിത്യാഭിരുചിമത്സരം, അങ്കണം സാംസ്കാരിക വേദി നടത്തിയ പ്രബന്ധമത്സരം, പണ്ഡിറ്റ് കറുപ്പന് സാംസ്കാരിക വേദി നടത്തിയ പ്രബന്ധ മത്സരം, മഹിളാ ചന്ദ്രിക കഥാ അവാര്‍ഡ് 2000 എന്നിവയില്‍ സമ്മാനം നേടിയിട്ടുണ്ട്. ഇപ്പോള്‍ പുല്ലൂറ്റ് (കൊടുങ്ങല്ലൂര്‍) കെ കെ ടി എം ഗവ. കോളേജില്‍ മലയാളം അദ്ധ്യാപികയാണ്.
പ്രസിദ്ധീകരിച്ച കൃതികള്‍: ഒന്ന് (കവിതാസമാഹാരം), പവിഴമല്ലി (ബാലകവിതകള്‍ എഡിറ്റര്‍).
ഭര്‍ത്താവ് : വിഷ്ണു നമ്പൂതിരി ടി എം
മക്കള്‍ : ദേവി വിഷ്ണുപ്രിയ ടി വി
ദേവി ദേവിദേവപ്രിയ ടി വി
വിലാസം : തോട്ടാശ്ശേരിമഠം
ടി സി 50/872(16)
കാലടി, കരമന പി ഒ
തിരുവനന്തപുരം - 695002