Skip to main content
ഡോ. എം ഡി മനോജ്‌

മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയില്‍ ജനനം. ഇപ്പോള്‍ മാട്ടുമ്മല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അദ്ധ്യാപകന്‍. രവീന്ദ്രസംഗീതം, പി ഭാസ്‌കരന്‍- സംഗീതസ്മൃതികള്‍ (എഡിറ്റര്‍), എ ആര്‍ റഹ്മാന്‍ - വിസ്മയ സംഗീതം (എഡിറ്റര്‍), വിറിഡിയാന (ചലച്ചിത്രപരിഭാഷ), കാതില്‍തേന്മഴയായ്, മൗനങ്ങള്‍ പാടുകയായിരുന്നു- എം ബി എസിന്റെ ജീവിതവും സംഗീതവും, ശ്യാമസംഗീതം, ഉദയരാഗം(എഡിറ്റര്‍), പ്രിയപ്പെട്ട പാട്ടുകള്‍ (എഡിറ്റര്‍), ലോകസിനിമയിലെ സ്ത്രീകഥാപാത്രങ്ങള്‍, പാട്ടിന്റെ ഋതുരാജരഥം - കെ രാഘവന്‍ ജീവിതവും സംഗീതവും, വിശ്വപ്രസിദ്ധ സംവിധായകര്‍, സിനിമയുടെ അടയാളങ്ങള്‍, ചെമ്പനീര്‍പ്പൂവുപോലെ, സിനിമയും നോവലും-- കാഴ്ചയുടെ വിനിമയ വിചാരങ്ങള്‍, വിശ്വസംഗീതം-- എം എസ് വി - ജീവിതവും സംഗീതവും, സിനിമയിലെ സംഗീതയാത്രകള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2009 ലെ പുസ്തക എഡിറ്റിങ്ങിനുള്ള അല അവാര്‍ഡ്, പി ഭാസ്‌കരന്‍ സംഗീതസ്മൃതികള്‍ക്ക് ലഭിച്ചു. 2011 ലെ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള അവാര്‍ഡ് സിനിമയുടെ അടയാളങ്ങള്‍ക്ക് ലഭിച്ചു. മലയാളസാഹിത്യത്തില്‍ ഡോക്ടറേറ്റ്. വിലാസം : പ്രാര്‍ത്ഥന വെട്ടിച്ചിറ പി ഒ പുന്നത്തല, വഴി വളാഞ്ചേരി, മലപ്പുറം ജില്ല 676552 ഫോണ്‍ : 9846756167