Skip to main content
Dr. Lakshmi A S

ഡോ. ലക്ഷ്മി എ എസ് 1990 ഒക്‌ടോബര്‍ 28 ന് തിരുവനന്തപുരം ജില്ലയില്‍ വെങ്ങാനൂരിനടുത്ത് ചാവടിനടയില്‍ ജനനം. പിതാവ്: ആര്‍ സുധാകരന്‍. (റിട്ട. ഉദ്യോഗസ്ഥന്‍ ഡി പി ഐ), മാതാവ്: കെ അജിത (എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍). ഏക സഹോദരി രശ്മി എ എസ് (ബി എ എം എസ് വിദ്യാര്‍ത്ഥിനി). വെള്ളായണി ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് സ്‌കൂളില്‍നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും വെങ്ങാനൂര്‍ ഗവ. മോഡല്‍ എച്ച് എസ് എസില്‍നിന്നും ഹയര്‍സെക്കന്ററി വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. തിരുവനന്തപുരം ഗവ. ആയുര്‍വ്വേദ കോളേജില്‍നിന്നും ബി എ എം എസ് ബിരുദം നേടി (2009 ബാച്ച്). ഇപ്പോള്‍ 'ജീവക' ആയുര്‍വ്വേദ ക്ലിനിക്കില്‍ വൈദ്യവൃത്തി ചെയ്യുന്നു. ശ്രീകാര്യത്തിനടുത്ത് കരിയം രണ്ടാം ചിറയില്‍ മണിഭവനിലാണ് ഇപ്പോള്‍ താമസം. ഭര്‍ത്താവ് : ഡോ. വിഷ്ണു (ആയുര്‍വ്വേദ ഭിക്ഷഗ്വരന്‍) മകള്‍ : വേദിക വിഷ്ണു