Skip to main content
Dr Khadija Mumthas

തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനനം. മാതാപിതാക്കള്‍: പരേതരായ ഷംസുദ്ദീന്‍, ഫാത്തിമ. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി പ്രൊഫസറായിരിക്കേ 2013 ല്‍ സ്വയം വിരമിച്ചു. ഇപ്പോള്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ വിസിറ്റിങ് പ്രൊഫസറായി അദ്ധ്യാപനം. നോവലുകള്‍: ആത്മതീര്‍ത്ഥങ്ങളില്‍ മുങ്ങി നിവര്‍ന്ന്, ബര്‍സ, ആതുരം, നീട്ടിയെഴുത്തുകള്‍. ചെറുകഥാ സമാഹാരം: ബാല്യത്തില്‍നിന്ന് ഇറങ്ങി വന്ന ഒരാള്‍, നാം ജീവിതങ്ങള്‍ ചുട്ടെടുക്കുന്നവര്‍. വൈദ്യാനുഭവങ്ങള്‍: ഡോക്ടര്‍ ദൈവമല്ല. ലേഖനസമാഹാരങ്ങള്‍: പുരുഷനറിയാത്ത സ്ത്രീ മുഖങ്ങള്‍, സര്‍ഗ്ഗം സമൂഹം, ഖയാലാത്, പ്രണയം ലൈംഗികത സ്ത്രീ വിമോചനം. സയന്‍സ്ഫിക്ഷന്‍: മാതൃകം, പിറക്കും മുമ്പേ കരുതലോടെ പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി പുരസ് കാരം, ചെറുകാട് അവാര്‍ഡ്, കെ വി സുരേന്ദ്രനാഥ് പുരസ്‌കാരം (ബര്‍സ) തൃശൂര്‍ സാഹിത്യവേദി പുരസ് കാരം (നീട്ടിയെഴുത്തുകള്‍) ജീവിത സഖാവ് : ഡോ. അബ്ദുല്‍ ഹമീദ് മക്കള്‍ : പ്രസൂന്‍, നബീല്‍, ഷിഫ വിലാസം : അല്‍ നൂര്‍, തൊണ്ടയാട്, പി ഒ ചേവരമ്പലം, കോഴിക്കോട് 17. ഫോണ്‍ : 0495 - 274395