Skip to main content
കൂരിപ്പറമ്പില്‍ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദിന്റെയും പാറയില്‍ നഫീസയുടെയും മകനായി 1967 ല്‍ ജനനം. തിരൂരങ്ങാടി പി എസ് എം ഒ കോളേജില്‍നിന്ന് ചരിത്രത്തില്‍ ബിരുദാനന്തരബിരുദം. കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്ന് എം ഫില്‍. കേരള സര്‍വ്വകലാശാലയില്‍നിന്ന് പി എച്ച് ഡി. 1994 ല്‍ പി എസ് എം ഒ കോളേജില്‍ ചരിത്രാദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1990 ല്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍, പ്രഥമ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗം, മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ജനപക്ഷ വികസനകാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ 2005 ല്‍ മുസ്ലീംലീഗില്‍നിന്ന് പുറത്തുപോകേണ്ടിവന്നു. 2006 ല്‍ കുറ്റിപ്പുറത്തുനിന്ന് ഇടതുപക്ഷ പിന്തുണയോടെ ചരിത്രവിജയം കുറിച്ച് കേരള നിയമസഭയില്‍ എത്തി. കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ എന്നീ പദവികളും വഹിച്ചു. 2011 ല്‍ സി പി ഐ (എം) സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി തവനൂരില്‍നിന്ന് വിജയിച്ച് രണ്ടാം തവണയും നിയമസഭാംഗമായി. ഒരു കൊടുങ്കാറ്റായ ന്യൂനപക്ഷരാഷ്ട്രീയം ആദ്യകൃതി. ഇപ്പോള്‍ മുഖ്യധാര ത്രൈമാസികയുടെ ചീഫ് എഡിറ്റര്‍. ഭാര്യ : ഫാത്തിമ (വളാഞ്ചേരി ഹയര്‍സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക) മക്കള്‍ : അസ്മാ ബീവി, മുഹമ്മദ് ഫാറൂഖ്, സുമയ്യാ ബീഗം വിലാസം : ഗസല്‍, പി ഒ തൊഴുവാനൂര്‍ വളാഞ്ചേരി, മലപ്പുറം ഫോണ്‍ : 9895073107