Skip to main content
എറണാകുളം ജില്ലയിലെ കണയന്നൂരില്‍ 1967 ഡിസംബര്‍ 31 ന് ജനിച്ചു. അച്ഛന്‍ കെ എം ലക്ഷ്മണന്‍ നായര്‍, അമ്മ എ എസ് വിശാലാക്ഷി. മലയാള സാഹിത്യത്തില്‍ എം എ, എം ഫില്‍, ബി എഡ് ബിരുദങ്ങളും പത്രപ്രവര്‍ത്തനത്തില്‍ പി ജി ഡിപ്ലോമയും മലയാള സംഗീതനാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍നിന്നും മലയാളത്തില്‍ ഡോക്ടറേറ്റും നേടി. 1993 മുതല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകന്‍. നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും, കടലോളം കഥകള്‍, മലയാള സംഗീതനാടക ചരിത്രം, ഒരു മുഖം-ജനപ്രിയ നാടകവേദിയുടെ മിടിപ്പുകള്‍, വടക്കന്‍പാട്ടുകള്‍ എന്നീ ബൃഹദ്ഗ്രന്ഥങ്ങളും സ്‌നേഹച്ചന്ത എന്ന കവിതാ സമാഹാരവും നൂറ്റി നാല്പത് ബാലസാഹിത്യകൃതികളും രചിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് (രണ്ടുതവണ), കല്‍ക്കത്ത ഭാരതീയ ഭാഷാപരിഷത്തിന്റെ യുവ പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് (രണ്ടുതവണ), ഭീമ അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, എസ് ബി ടി അവാര്‍ഡ്, മുംബൈ ലോക് കല്യാണ്‍ മലയാളി അസോസിയേഷന്റെ അക്ഷരശ്രീ പുരസ്‌കാരം, അറ്റ്‌ലസ്-കൈരളി ബാലസാഹിത്യ പുരസ്‌കാരം, വി ടി പുരസ്‌കാരം, മസ്‌കറ്റ് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവാസ ബാലസാഹിത്യ പുരസ്‌കാരം, സംസ്ഥാന മാധ്യമ അവാര്‍ഡ്, വി കെ മാധവന്‍കുട്ടി സ്മാരക അവാര്‍ഡ്, തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ശിവറാം അവാര്‍ഡ്, ആര്‍ കൃഷ്ണസ്വാമി അവാര്‍ഡ്, ശിശുക്ഷേമ സമിതി അവാര്‍ഡ്, ഫാ. കൊളംബിയര്‍ അവാര്‍ഡ്, വിജിലന്റ് അവാര്‍ഡ്, ലയണ്‍സ് ക്ലബ്ബ് അവാര്‍ഡ് എന്നിവയടക്കം അമ്പതോളം അവാര്‍ഡുകള്‍ ലഭിച്ചു. ഇപ്പോള്‍ ബാലുശ്ശേരിയില്‍ താമസം. ഭാര്യ : ഇന്ദു മക്കള്‍ : വൈശാഖന്‍, നയനതാര വിലാസം : ചീഫ് സബ് എഡിറ്റര്‍, മാതൃഭൂമി, കെ പി കേശവമേനോന്‍ റോഡ്, കോഴിക്കോട്-673 001 ഫോണ്‍ : 0495-2366655. 9544246473 website : www.drksreekumar.com e-mail : sreey2002@gmail.com