Skip to main content
1978 ല്‍ എന്‍ കരുണാകരന്‍നായരുടെയും ബി ശാന്തമ്മയുടെയും മകനായി ശൂരനാട്ട് ജനിച്ചു. കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നും കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം. വന്‍കിട ചില്ലറ വ്യാപാരം എങ്ങനെ ചെറുകിട ചില്ലറ വ്യാപാരികളെയും ഉപഭോക്താക്കളെയും ബാധിക്കുന്നുവെന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. മയ്യനാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൊമേഴ്‌സ് അദ്ധ്യാപകനാണ്. വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷന്‍ (സി ഐ ടി യു) സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. പഠനത്തിന്റെ കല പരീക്ഷയുടെയും എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലിക പത്രമാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. 2014 ലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം മികച്ച ജില്ലാ പ്രോഗ്രാം ഓഫീസിനുള്ള ഹയര്‍ സെക്കന്ററി അവാര്‍ഡ് നേടിയിട്ടുണ്ട്. ഭാര്യ : കവിത രവി മകള്‍ : ഭദ്ര പ്രദീപ് വിലാസം : 'ശ്രീപദം', 51/2351 (1) പാപ്പനംകോട് പി ഒ തിരുവനന്തപുരം. ഫോണ്‍ : 9447076390 E-mail : pradeepkssooranad@gmail.com