Skip to main content
1939 ല്‍ ജനനം. ചരിത്രകാരനും ഗവേഷകനും. കാലിക്കട്ട് സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള തൃപ്പൂണിത്തുറയിലെ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍. കെ ദാമോദരന്‍ അവാര്‍ഡ്, ടി കെ രാമകൃഷ്ണന്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, എം ഇ എസ് കമ്യൂണല്‍ ഹാര്‍മണി അവാര്‍ഡ് ഷെയ്ക്ക് സെയ്‌നുദ്ദീന്‍ മഗ്ദും (ങമസവറീീാ) അവാര്‍ഡ്, കൊച്ചുണ്ണി പണിക്കര്‍ തുടങ്ങിയ അവാര്‍ഡുകള്‍ നേടിയ ചരിത്രകാരന്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിലെ ഫെലോ ആണ്. 1991 ല്‍ ധാര്‍വാനില്‍ സമ്മേളിച്ച സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ജനറല്‍ പ്രസിഡന്റും 1993 ല്‍ മൈസൂറില്‍ ചേര്‍ന്ന ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ പ്രസിഡന്റും ആയിരുന്നു. 1981 ല്‍ സാമൂഹ്യ ശാസ്ത്രത്തില്‍ മലയാളത്തിലെ നല്ല കൃതിക്കുള്ള കെ ദാമോദരന്‍ അവാര്‍ഡും 2010 ല്‍ അബുദാബി ശക്തിയുടെ ടി കെ രാമകൃഷ്ണന്‍ സമ്മാനവും നേടി. മലയാളത്തിലും ഇംഗ്ലീഷുമായി നാല്പതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. വടകരയില്‍ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് & ഡെവലപ്‌മെന്റ് (2002) സ്ഥാപിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നു. വിലാസം : ചോമ്പാല പി ഒ വടകര, കോഴിക്കോട് ഫോണ്‍ : 9747002929