Skip to main content
ഡോ. ജിനേഷ്‌കുമാര്‍ എരമം

കണ്ണൂര്‍ ജില്ലയിലെ എരമം സ്വദേശി. അച്ഛന്‍ രാമചന്ദ്രന്‍ പുത്തൂര്‍. അമ്മ എം എം രുഗ്മിണി. മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും. ദേശാഭിമാനിയില്‍ സബ് എഡിറ്ററായിരുന്നു. ഇപ്പോള്‍ കുഞ്ഞിമംഗലം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു അദ്ധ്യാപകന്‍. ടെക്സ്റ്റ്ബുക്ക് കമ്മിറ്റി അംഗമായിരുന്നു. സര്‍വ്വവിജ്ഞാനകോശം ഭരണസമിതിയിലും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയിലും അംഗമാണ്. പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഫിലിം ആര്‍ക്കൈവ്‌സും ചേര്‍ന്നുനടത്തുന്ന ഫിലിം അപ്രിസിയേഷന്‍ കോഴ്‌സ് കഴിഞ്ഞിട്ടുണ്ട്. വിക്‌ടേഴ്‌സ് ചാനല്‍ അവതാരകനാണ്. സ്വനം, അങ്കുരം, ധനയാത്ര, ചുഴലിക്കാറ്റ് എന്നീ സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചു. കവിതയ്ക്ക് അങ്കണം, കനകശ്രീ, ദുബായ്ദല പുരസ്‌കാരങ്ങളും വൈജ്ഞാനിക സാഹിത്യത്തിന് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡും ലഭിച്ചു.
കൃതികള്‍: നവോത്ഥാനമൂല്യങ്ങളും മലയാളസിനിമയും, സിനിമാജാലകം, സിനിമയുടെ നിലപാടുകള്‍ (പഠനം), പിന്നെ (കവിത), ഫിദല്‍കാസ്‌ട്രോ (നാടകം), ചരിത്രത്തെ ചുവപ്പിച്ചവര്‍, ജീവിതം സമരരൂപകം (ജീവചരിത്രം), മുനയന്‍കുന്ന് (ചരിത്രം).
ഭാര്യ : ജയശ്രീ
മക്കള്‍ : ദയ, ജീവന്‍
വിലാസം : തണല്‍, പെരിയാട്ട്,
പിലാത്തറ (പി ഒ) 670504
ഫോണ്‍ : 9447470136
ഇമെയില്‍ ;eramamjinesh@gmail.com