Skip to main content
Dr. H D Samkhalia

ഹശ്മുഖ് ധീരജ്‌ലാല്‍ സങ്കാലിയ 1909 ല്‍ മഹാരാഷ്ട്രയില്‍ ജനിച്ചു. പ്രീ-ഹിസ്റ്റോറിക്ക് ആര്‍ക്കിയോളജി (ചരിത്രാതീത പുരാവസ്തു ശാസ്ത്രം) യില്‍ മഹത്തായ സംഭാവനകള്‍ നല്കി. ബ്രിട്ടീഷുകാരുടെ നേതൃത്വത്തില്‍ തുടങ്ങിയ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്ന ബ്യൂറോക്രാറ്റിക് സംഘടനയ്ക്ക് സമാന്തരമായി ഇന്ത്യന്‍ പുരാവസ്തു ഗവേഷണത്തെ വികസിപ്പിച്ചെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. ഇന്‍ട്രൊഡക്ഷന്‍ ടു ആര്‍ക്കിയോളജി, പ്രീ-ഹിസ്റ്ററി ആന്റ് പ്രോട്ടോ-ഹിസ്റ്ററി ഓഫ് ഇന്ത്യ ആന്റ് പാകിസ്ഥാന്‍, സ്റ്റഡീസ് ഇന്‍ ദി ഹിസ്റ്റോറിക്കല്‍ ആന്റ് കള്‍ച്ചറല്‍ ജിയോഗ്രഫി ആന്റ് എത്‌നോഗ്രാഫി ഓഫ് ഗുജറാത്ത്, ദി രാമായണ ഇന്‍ ഹിസ്റ്റോറിക്കല്‍ പെഴ്‌സ്പക്ടീവ് തുടങ്ങിയ ശ്രദ്ധേയമായ കൃതികള്‍ രചിച്ചു. പുരാവസ്തു ശാസ്ത്ര സംബന്ധിയായി തയ്യാറാക്കിയ രാമായണത്തെക്കുറിച്ചുള്ള ഗ്രന്ഥം ഏറെ പ്രസിദ്ധമാണ്. 1974 ലെ പത്മഭൂഷണ്‍ അടക്കം നിരവധി പുരസ്‌കാരങ്ങളും ഫെലോഷിപ്പുകളും ലഭിച്ചു. ബ്രിട്ടീഷ് അക്കാഡമി, എക്‌സപ്ലൊറേഴ്‌സ്‌ക്ലബ് ഓഫ് അമേരിക്ക തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളില്‍ അംഗമായിരുന്നു. 1989 ല്‍ അന്തരിച്ചു.