Skip to main content
Dr. George Onakkoor
നോവലിസ്റ്റ്, കഥാകാരന്‍, സാഹിത്യ വിമര്‍ശകന്‍, തിരക്കഥാകൃത്ത്, സഞ്ചാരസാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി അഞ്ചുവര്‍ഷം നിസ്തുല സേവനമര്‍പ്പിച്ചതിന് ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ്. മികച്ച കലാസാഹിത്യ ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരം. ഡല്‍ഹി മലങ്കര അസോസിയേഷന്റെ ദ്വാദശ ദേശീയ ബഹുമതി. മികച്ച ഇന്ത്യന്‍ എഴുത്തുകാരനുള്ള യൂറോ-അമേരിക്കന്‍ പ്രഥമ പ്രവാസി പുരസ്‌കാരം, സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ (നോവലിനും യാത്രാവിവരണത്തിനും), മദര്‍ തെരേസ അവാര്‍ഡ്, കേരളശ്രീ അവാര്‍ഡ്, കേശവദേവ് ജന്മശതാബ്ദി പുരസ്‌കാരം, തകഴി അവാര്‍ഡ്, ദര്‍ശന അവാര്‍ഡ്, കെ സി ബി സി അവാര്‍ഡ്, സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ്. സാഹിത്യ അക്കാദമി, കേരള, കൊച്ചി സര്‍വ്വകലാശാല സെനറ്റ്, ഫിലിം സെന്‍സര്‍ ബോര്‍ഡ്, രാജാ റാംമോഹന്‍ റായ് ലൈബ്രറി ഫൗണ്ടേഷന്‍ തുടങ്ങിയവയില്‍ അംഗത്വം. സി വി രാമന്‍പിള്ള നാഷണല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ്. ഗ്രന്ഥാലോകം പത്രാധിപരായി മൂന്നുവര്‍ഷം. ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, ബല്‍ജിയം, കാനഡ, അമേരിക്കന്‍ ഐക്യനാടുകള്‍, ഈജിപ്ത്, ഇസ്രയേല്‍, യു എ ഇ, ബഹ്‌റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മാര്‍ ഈവാനിയോസ് കോളേജ് മലയാളം വകുപ്പ് മേധാവി, സാക്ഷരതാസമിതി ഡയറക്ടര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇല്ലം, ഉള്‍ക്കടല്‍, കല്‍ത്താമര, കാമന, ഞാന്‍ കാത്തിരിക്കുന്നു, അകലെ ആകാശം, എഴുതാപ്പുറങ്ങള്‍, ഉഴവുചാലുകള്‍, സമതലങ്ങള്‍ക്കപ്പുറം, ഹൃദയത്തില്‍ ഒരു വാള്‍, പര്‍വ്വതങ്ങളിലെ കാറ്റ് (നോവലുകള്‍) നാലു പൂച്ചക്കുട്ടികള്‍, നാടുനീങ്ങുന്നനേരം, ഞാന്‍ ഒരു കൈയൊപ്പുമാത്രം, സമയസൂചികള്‍, നിശ്ചലം (കഥകള്‍) നായകസങ്കല്പം മലയാളനോവലില്‍ (ഗവേഷണ പ്രബന്ധം), ഒലിവുമരങ്ങളുടെ നാട്ടില്‍, മരുഭൂമിയുടെ ഹൃദയം തേടി, അടരുന്ന ആകാശം (യാത്രാനുഭവങ്ങള്‍), മാര്‍ ഇവാനിയോസ്: ആര്‍ഷജ്ഞാനത്തിന്റെ പ്രവാചകന്‍, എം പി പോള്‍: കലാപത്തിന്റെ തിരുശേഷിപ്പുകള്‍ (ജീവചരിത്രപഠനം), കേരള ഭാഷാഗംഗ, ഇതിഹാസപുഷ്പങ്ങള്‍, യുഗപ്രതിഭ, സാഹിത്യസമീപനം (സാഹിത്യവിമര്‍ശനങ്ങള്‍), രചനയുടെ രഹസ്യം, മഹാത്മാഗാന്ധി, മരിയ ഗൊരേത്തി, തപോവനത്തിലെ സൂര്യന്‍ (ബാലസാഹിത്യം) എന്നിവ കൃതികള്‍. കാമന, കല്‍ത്താമര, ഹൃദയത്തില്‍ ഒരു വാള്‍, പര്‍വ്വതങ്ങളിലെ കാറ്റ് എന്നിവ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി. ഇല്ലത്തിന് പഞ്ചാബി പരിഭാഷ. കല്‍ത്താമര (ഛൃരവശറ) അമേരിക്കയിലെ ക്ലര്‍ക്ക് അറ്റ്‌ലാന്റാ സര്‍വ്വകലാശാലയില്‍ പഠനഗ്രന്ഥം. ഉള്‍ക്കടല്‍, എന്റെ നീലാകാശം, യമനം എന്നിവ ചലച്ചിത്രങ്ങള്‍. യമനത്തിന്റെ കഥാകൃത്തെന്ന നിലയില്‍ പുരസ്‌കാരം. വിലാസം : 'സുദര്‍ശന', നാലാഞ്ചിറ, തിരുവനന്തപുരം - 695 015