Skip to main content
Dr. George K Alex
കോഴിക്കോട് ജനിച്ചു. അച്ഛന്‍ കെ സി പത്മനാഭന്‍. അമ്മ ശാരദ. കോഴിക്കോട് ബി ഇ എം ഗേള്‍സ് ഹൈസ്‌കൂള്‍, ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, പ്രോവിഡന്‍സ് വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സുവോളജിയില്‍ ബിരുദം. സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കിന്റെ കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റര്‍ മേധാവി. യുവസാഹിത്യകാരിക്കുള്ള ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, മാതൃഭൂമി ഗൃഹലക്ഷ്മി മാസിക അവാര്‍ഡ്, കേസരി ബാലകൃഷ്ണപ്പിള്ള സമ്മാനം, കൊടമന അവാര്‍ഡ്, ഉറൂബ് അവാര്‍ഡ്, ദില്ലി സുലഭ് സാഹിത്യ അക്കാദമി അവാര്‍ഡ്, കസ്തൂര്‍ബാ സമ്മാന്‍ (ദില്ലി) ദലപുരസ്‌കാരം. 2010 ല്‍ ബിഹാറിലെ വിക്രംശിലാ യൂണിവേഴ്‌സിറ്റി വിദ്യാവാചസ്പതി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. കൃതികള്‍: ആകാശചാരികള്‍, സ്‌നേഹസ്പര്‍ശങ്ങള്‍, അതീതം, ആരോ ഒരാള്‍, നീലക്കടമ്പ്, സഹയാത്രിക, സുധീരയുടെ കഥകള്‍, പ്രണയം മധുരം, നിത്യകല്യാണി, മടക്കയാത്ര (ചെറുകഥ), ഗംഗ, ആജീവനാന്തം, പ്രണയസമീരേ, സ്മൃതി (നോവല്‍) ശാശ്വതം, മായക്കണ്ണന്‍, ജീവനകല, കുടിലും കൊട്ടാരവും (ബാലസാഹിത്യം) ഇഖ്ബാല്‍ ജീവല്‍സ്പര്‍ശങ്ങളുടെ കാതലും കരുതലും, ജിബ്രാന്‍ അനശ്വരതയുടെ രഹസ്യം (ജീവചരിത്രം), ഹൃദയസ്മിതസ്മരണ, സ്‌നേഹത്തിന്റെ മുഖങ്ങള്‍, അഴീക്കോട് എന്ന മനുഷ്യന്‍ (കവിത), ജിബ്രാന്റെ പ്രണയലേഖനങ്ങള്‍ (കത്തുകള്‍), മണ്‍തരി മുതല്‍ മഹാകാശം വരെ, പിരമിഡുകളുടെ നാട്ടില്‍, ചൈന മാറുന്ന മുഖം (യാത്രാവിവരണം) രോഷത്തിന്റെ മുന്തിരിപ്പഴങ്ങള്‍ (ഏൃമുല െീള ംൃമവേ യ്യ ഖീവിേെലലി യലലസ) ഗംഗ നോവല്‍ ഹിന്ദിയിലേക്കും ആകാശചാരികള്‍, ചോലമരങ്ങളില്ലാത്ത വഴി ഇവ തമിഴിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട് (പരിഭാഷ). ഭര്‍ത്താവ് : ടി എം രഘുനാഥ് മക്കള്‍ : അമിത്, അതുല്‍ വിലാസം : വിശ്രാന്തി, കൊട്ടാരം റോഡ്, കോഴിക്കോട് 673 006 ഫോണ്‍ : 984743386 Email : kpsudheera2006@gmail.com website : kpsudheera.com