Skip to main content
ഡോ. ജി കമലമ്മ കഠിനംകുളം നീലകണ്ഠപ്പിള്ളയുടെയും ഗൗരിയമ്മയുടെയും മകളായി 1935 മേയ് 25 ന് വര്‍ക്കലയില്‍ ജനിച്ചു. ഹിന്ദി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, ബി എഡ്, ഹിന്ദി വിദ്വാന്‍, സാഹിത്യരത്‌നം എന്നിവ നേടിയശേഷം 1990 വരെ ഹൈസ്‌കൂള്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു. ഹിന്ദിയിലെയും മലയാളത്തിലെയും ആധുനിക കവിതയിലെ പുത്തന്‍ പ്രവണതകളെക്കുറിച്ചുള്ള ഗവേഷണ പഠനത്തിന് കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. 1993 മുതല്‍ 2012 വരെ കേരള ഹിന്ദി പ്രചാരസഭയുടെ ഹിന്ദി അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളാണ്. കൃതികള്‍: പാഞ്ചജന്യം (മലയാള കവിതാ സമാഹാരം), ബേഡാ പാര്‍ കര്‍നാ (ഹിന്ദി കവിതാ സമാഹാരം), അഗ്നി മേം ശാന്ത് (ഹിന്ദി ഖണ്ഡകാവ്യം), ആത്മോപദേശ് ശതക് (ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം വ്യാഖ്യാനം സഹിതം ഹിന്ദിയിലുള്ള വിവര്‍ത്തനം), കാനായി കുഞ്ഞിരാമന്‍ കി കവിതായേം (കാനായി കുഞ്ഞിരാമന്റെ കവിതകളുടെ ഹിന്ദി പരിഭാഷ), തുളസീദാസ രാമായണം (രാംചരിത് മാനസിന്റെ മലയാളം ഗദ്യ പരിഭാഷ) ഹിന്ദി അദ്ധ്യാപകനായിരുന്ന ഇടമന നാരായണന്‍ പോറ്റിയാണ് ഭര്‍ത്താവ്. 1988 ല്‍ അദ്ദേഹം അന്തരിച്ചു. എന്‍ കെ ഗീതാദേവി (ഡിവിഷണല്‍ എഞ്ചിനീയര്‍, ബി എസ് എന്‍ എല്‍), എന്‍ കെ ഗംഗ (ഹയര്‍ സെക്കന്ററി അദ്ധ്യാപിക), എന്‍ കെ ഗിരീഷ് (മാധ്യമ പ്രവര്‍ത്തകന്‍) എന്നിവര്‍ മക്കളാണ്. കേരള ഹിന്ദി സാഹിത്യ അക്കാദമി പുരസ്‌കാരം, അദ്ധ്യാപക കലാസാഹിത്യ സമിതി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. വിലാസം : ജയരംഗ്, എ വി ആര്‍ എ 12 കെ അക്ഷരവീഥി, പേട്ട തിരുവനന്തപുരം ഫോണ്‍ : 0471 2465505

Books Published by Author

No Books Published by the Author