Skip to main content
Dr. E Unnikrishnan
പയ്യന്നൂരിനടുത്ത് വെള്ളൂരില്‍ 1968 ല്‍ ജനിച്ചു. അധ്യാപകന്‍. ഡോക്യുമെന്ററി നിര്‍മാതാവ്. കാല്‍നൂറ്റാണ്ടായി പരിസ്ഥിതി വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. സയന്‍സ് ആന്റ് ഡവലപ്‌മെന്റ് കമ്യൂണിക്കേഷനില്‍ പി ജി ഡിപ്ലോമയും നാട്ടുവൈദ്യത്തെക്കുറിച്ചുള്ള പഠനത്തിന് കോഴിക്കോട് സര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റും നേടി. കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസിയുടെ രജതജൂബിലി ആയൂര്‍വേദ പ്രബന്ധരചനാ പുരസ്‌കാരം, സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ജേണലിസ്റ്റ് ഫെലോഷിപ്പ്, വിദ്യാഭ്യാസ ഡോക്യുമെന്ററിക്ക് ഇറാനിലെ റോഷ്ദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റ് ഡിപ്ലോമ ഓഫ് ഓണര്‍, സി ഡി എസിന്റെ ഗവേഷണ ഫെലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്. ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങള്‍ എന്ന ആദ്യ ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി ജി എന്‍ പിള്ള എന്‍ഡോവ്‌മെന്റ് അവാര്‍ഡും എന്‍ വി വൈജ്ഞാനിക സാഹിത്യപുരസ്‌കാരവും ലഭിച്ചു. വിലാസം : 'ശതാവരി' കണ്ടോത്ത് പയ്യന്നൂര്‍ 670307 ഫോണ്‍ : 9745206168