Skip to main content
Dr. Cheravalli Sasi
കായംകുളം ചേരാവള്ളി ഗ്രാമത്തില്‍ ജനനം. അച്ഛന്‍: കൊച്ചുപുരയ്ക്കല്‍ എന്‍ മാധവന്‍പിള്ള. അമ്മ: ജി സരസ്വതിയമ്മ. എം എ, ബി എഡ്, പി എച്ച് ഡി ബിരുദങ്ങള്‍ നേടി. മൂന്നുപതിറ്റാണ്ടോളം കോട്ടയം സി എം എസ് കോളേജ് മലയാളവിഭാഗം അദ്ധ്യാപകനായിരുന്നു. റീഡറും വകുപ്പുമേധാവിയുമായി പ്രവര്‍ത്തിച്ചു പിരിഞ്ഞു. എം ജി സര്‍വ്വകലാശാല പാഠപുസ്തക കമ്മിറ്റിയിലും എ ആര്‍ സ്മാരകത്തിലും അംഗമായിരുന്നു. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും ഫീച്ചറുകളും പ്രസിദ്ധീകരിച്ചുവരുന്നു. ആകാശവാണിയുടെ ലളിതഗാന മേഖലയിലും ബാലസാഹിത്യവേദിയിലും സജീവമാണ്. 2005 ലെ ഭീമാ ബാലസാഹിത്യ അവാര്‍ഡ് (മഴമായുംനേരം), കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചന്‍ അവാര്‍ഡ്, കാരൂര്‍ സ്മാരക പുരസ്‌കാരം, ഉള്ളൂര്‍ അവാര്‍ഡ്, സദസ്യതിലകന്‍ പുരസ്‌കാരം, സംസ്ഥാന ഗവണ്‍മെന്റിന്റെ നല്ല ബാലസാഹിത്യകൃതിക്കുള്ള അവാര്‍ഡ്, 2008 ലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, മികച്ച ജീവചരിത്രത്തിനുള്ള 2015 ലെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കൃതികള്‍: കാലതാണ്ഡവം, നേരിന്റെ മുള്‍മുനകള്‍, ചരമസന്ധ്യകള്‍, ശ്യാമമുഹൂര്‍ത്തം, സഹനം (കവിതകള്‍), മഴ മായും നേരം, പൂവാടി, ഇത്തിരിത്തേന്‍, കുഞ്ഞിക്കാലടികള്‍, ഉണ്ണിക്കുട്ടന്‍, ഓമനക്കുട്ടന്റെ ഊഞ്ഞാല്‍, ചതിക്കു ചതി, കാന്തിത്തുടിപ്പുകള്‍, വടക്കന്‍ വീരകഥകള്‍, നക്ഷത്രക്കുട്ടന്‍ (ബാലസാഹിത്യം), കീഴാളജനതയും ജനകീയ നാടകവും, കാലത്തിന്റെ ഇടനാഴിയില്‍, അന്വേഷണമേഖല, ഓടനാടിന്റെ ഉള്‍ത്തുടിപ്പുകള്‍ (പഠനങ്ങള്‍), അഴകത്ത് പത്മനാഭക്കുറുപ്പ്, പി ഭാസ്‌കരന്‍, തോപ്പില്‍ഭാസി, എസ് എല്‍ പുരം സദാനന്ദന്‍, കെ എസ് ജോര്‍ജ്, മുതുകുളം രാഘവന്‍പിള്ള (ജീവചരിത്രം), മീനകേതനചരിതം നാടകം (എഡിറ്റര്‍). ഭാര്യ : അനിത മക്കള്‍ : ശശികാന്ത്, ശശികിരണ്‍ വിലാസം : പാര്‍വണേന്ദു, കായംകുളം 690 502