Skip to main content
Dr. Chanthavila Murali
ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന് ഒക്‌ടോബര്‍ 30 ന് തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടത്തിനടുത്തുള്ള ചന്തവിളയില്‍ ജനിച്ചു. അച്ഛന്‍: ചന്തവിള ശ്രീധരന്‍പിള്ള. അമ്മ: ശാന്തകുമാരി. ചന്തവിള യു പി സ്‌കൂള്‍, തുണ്ടത്തില്‍ മാധവവിലാസം ഹയര്‍സെക്കന്ററി സ്‌കൂള്‍, ചെമ്പഴന്തി എസ് എന്‍ കോളേജ്, കാര്യവട്ടം കാമ്പസ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള സര്‍വ്വകലാശാലയില്‍നിന്നും 1986 ല്‍ പൊളിറ്റിക്‌സിലും 1987 ല്‍ ഹിസ്റ്ററിയിലും 1988 ല്‍ സോഷ്യോളജിയിലും എം എ ബിരുദവും 1999 ല്‍ എല്‍ എല്‍ ബി ബിരുദവും. 2003 ല്‍ ഇ എം എസും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും 1959 വരെ(EMS and the Communist Movement in Kerala upto 1959) എന്ന പ്രബന്ധത്തിന് ഡോക്ടറേറ്റും ലഭിച്ചു. ഇപ്പോള്‍ കല്ലമ്പലത്തിനടുത്തുള്ള കരവാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹിസ്റ്ററി അദ്ധ്യാപകന്‍. കൃതികള്‍: സഖാവ് പി കൃഷ്ണപിള്ള ഒരു സമഗ്ര ജീവചരിത്രപഠനം, (2009 ലെ വി ടി പുരസ്‌കാരം, 2009 ലെ അബുദാബി ശക്തി അവാര്‍ഡ്), എ കെ ജി ഒരു സമഗ്ര ജീവചരിത്രം (3 വോള്യങ്ങള്‍), (2016 ല്‍ അബുദാബി ശക്തി പുരസ്‌കാരം), സി പി ഐ (എം) രൂപീകരണം ഒരു ചരിത്രം, എന്‍ സി ശേഖര്‍: കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ തീപ്പൊരി, അഴീക്കോടന്‍ രാഘവന്‍ ജീവിതവും രാഷ്ട്രീയവും, പി ജിയും വൈജ്ഞാനിക സാഹിത്യവും. ഭാര്യ : സുധാകുമാരി മക്കള്‍ : അമൃത, ആര്യ വിലാസം : അമൃത, ചന്തവിള കാട്ടായിക്കോണം പി ഒ, തിരുവനന്തപുരം- 695 584 ഫോണ്‍ : 9895706568