Skip to main content

തൃശൂര്‍ ജില്ലയിലെ പെരുമ്പിള്ളിശ്ശേരിയില്‍ സി എന്‍ രാമപ്പണിക്കരുടെയും നാരായണിയമ്മയുടെയും മകനായി 1957 ല്‍ ജനനം. ചേര്‍പ്പ് സി എന്‍ എന്‍ ഹൈസ്‌കൂള്‍, തൃശൂര്‍ ഗവണ്‍മെന്റ് കോളേജ്, ശ്രീ കേരളവര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ശ്രീ കേരളവര്‍മ്മ കോളേജ് മലയാളവിഭാഗത്തില്‍ റീഡറായിരുന്നു. ഇപ്പോള്‍ കേരള സര്‍വ്വകലാശാല മലയാളവിഭാഗത്തില്‍ പ്രൊഫസറാണ്. കേരള സര്‍വ്വകലാശാല അന്താരാഷ്ട്ര കേരള പഠന കേന്ദ്രം, സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ഡയറക്ടര്‍ ആണ്. കേരളീയതയുടെ നാട്ടറിവ്, ഡി സി ബുക്‌സിന്റെ നാട്ടറിവുകള്‍ എന്നീ പരമ്പരകളുടെ ജനറല്‍ എഡിറ്റര്‍. എല്ലാം കത്തിയെരിയുകയാണ്, ഗോത്രകലാവടിവുകള്‍, കാവേറ്റം നാടന്‍കലാപഠനങ്ങള്‍, മുടിയേറ്റ് നാടോടിനേരരങ്ങ്, ഫോക്‌ലോര്‍ സിദ്ധാന്തങ്ങള്‍, അലയുന്നവര്‍, അന്നവും സംസ്‌കാരവും, കറുത്തമണികളുടെ കൊയ്ത്ത് എന്നിവയുടെ രചയിതാവ്. കൃഷിഗീതയുടെ എഡിറ്റര്‍. ടൗാാലൃ ഞമശി / ഒമൃ്‌ലേെശിഴ വേല കിറശഴലിീൗ െഗിീംഹലറഴല ീള ഗലൃമഹമ, ചമേേമൃശ്ൗ/2000 ്യലമൃ െീള ങമഹമ്യമഹലല ഒലൃശമേഴല എന്നിവയുടെ എഡിറ്റര്‍. കേരള ഫോക്‌ലോര്‍ അക്കാദമി, കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഗ്രീസ്, ചൈന, ഇറ്റലി, ജനീവ, റോം, ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്റ്, പോളണ്ട് എന്നിവിടങ്ങളില്‍ നാട്ടറിവ്, നാടന്‍കലാ സംബന്ധമായ അന്താരാഷ്ട്ര സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഭാര്യ : ശീതള്‍ വി എസ് വിലാസം : ശ്രീകാവ്, കണിമംഗലം, പി ഒ തൃശൂര്‍ 680027 E-mail : rajgopalcr@gmail.com