Skip to main content
Dr. C G Ramachandran nair
1932 ഒക്‌ടോബറില്‍ ആലുവയ്ക്കടുത്ത് കുറ്റിപ്പുഴയില്‍ ജനനം. അച്ഛന്‍ : എടപ്രാമ്പിള്ളി ദാമോദരന്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്. അമ്മ : ചന്ത്രത്തില്‍ ഗൗരി അമ്മ. കുറ്റിപ്പുഴ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍, നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് സ്‌കൂള്‍, ആലുവ സെന്റ്‌മേരീസ് സ്‌കൂള്‍, ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബംഗ്‌ളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് രസതന്ത്രത്തില്‍ പി എച്ച് ഡി ബിരുദം. ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ ശാസ്ത്രാധ്യാപകന്‍, കേരളസര്‍വകലാശാലയുടെ രസതന്ത്രവകുപ്പില്‍ പ്രൊഫസറും വകുപ്പധ്യക്ഷനും, കേരള സര്‍വകലാശാലയില്‍ സയന്‍സ് ഫാക്കല്‍റ്റിയുടെ ഡീന്‍, കേരള ഗവണ്‍മെന്റിന്റെ സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍, കേരളസംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പില്‍ സെക്രട്ടറി, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ ചെയര്‍മാന്‍. മലയാളത്തില്‍ ഇരുപതിലധികം ജനപ്രിയശാസ്ത്രഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്; ഇംഗ്ലീഷില്‍ രണ്ടും. ഭാര്യ : ഭാരതി മക്കള്‍ : ഗിരിജാ ദീപക്, ഡോ. റാം മോഹന്‍