Skip to main content
Dr. Bitter C Mukkolakkal
ബിറ്റര്‍ സി മുക്കോലയ്ക്കല്‍ അദ്ധ്യാപകന്‍, എഴുത്തുകാരന്‍, പുസ്തകനിരൂപകന്‍, പരിഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു. പഠനപ്രോജക്ടുകള്‍ എന്ത് എങ്ങനെ, സ്‌കൂള്‍ ഡൈജസ്റ്റ്, നൂറാനക്കാര്യങ്ങള്‍ ഇംഗ്ലീഷില്‍, ഇംഗ്ലീഷ് ലാഫര്‍, ഇന്റര്‍വ്യൂവിന് ആത്മവിശ്വാസത്തോടെ, കരയാത്ത കാക്ക, ഫോള്‍ ഓഫ് ദി മിസ്റ്റ് ഇന്റു ദ ഹാര്‍ട്ട്, പഠിക്കാന്‍ ഓര്‍മ്മ സൂത്രങ്ങള്‍, പഠനം രസകരമാക്കാന്‍, ഇംഗ്ലീഷില്‍ ചിന്തിക്കാം സംസാരിക്കാം, ഏര്‍ലി കേര്‍ലി കഥകള്‍, എബ്രഹാം ലിങ്കണ്‍, കുട്ടികളും സൃഷ്ടിപരതയും എന്നിവയാണ് കൃതികള്‍. കാന്റര്‍ബറി കഥകള്‍, റോബിന്‍സണ്‍ ക്രൂസോ, മൂന്നു പടയാളികള്‍ തുടങ്ങിയവ പരിഭാഷപ്പെടുത്തി. മലയാളത്തില്‍നിന്നും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകമാണ് എപിറ്റ് ഓഫ് സക്‌സസ്. വിലാസം : ബ്രീസ്, വാഴവിള കുളവിക്കോണം, നെടുമങ്ങാട് പി ഒ തിരുവനന്തപുരം