Skip to main content
ഡോ. അര്‍ച്ചന ഹരികുമാര്‍

ആലപ്പുഴ ജില്ലയിലെ കരുവാറ്റയില്‍ ജനിച്ചു. ആനുകാലികങ്ങളിലും റിസര്‍ച്ച് ജേര്‍ണലുകളിലും ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതുന്നു. കരുവാറ്റാ എന്‍ എസ്എസ് സ്‌കൂള്‍, ആലപ്പുഴ എസ് ഡി കോളേജ്, ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളേജ്, മാവേലിക്കര (കുന്നം) ബി എഡ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 'നാട്ടുരാജ്യങ്ങളുടെ ചരിത്രാനുവര്‍ത്തനം മലയാള സിനിമയില്‍' എന്ന വിഷയത്തില്‍ എം ജി സര്‍വ്വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ്, ഡിഗ്രിക്ക് കേരളസര്‍വ്വകലാശാലയില്‍ രണ്ടാം റാങ്കും (2006) പി ജി ക്ക് എം ജി സര്‍വ്വകലാശാലയില്‍ ഒന്നാം റാങ്കും (2008) നേടി. പുരോഗമന കലാസാഹിത്യസംഘത്തിന്റെ 2008 ലെ ഡോ. എസ് രാജശേഖരന്‍ പുരസ്‌കാരം, സാംസ്‌കാരിക വകുപ്പിന്റെ 2013 ലെ കുഞ്ചന്‍നമ്പ്യാര്‍ പ്രബന്ധപുരസ്‌കാരം, കെ കെ നായര്‍ ട്രസ്റ്റ് പുരസ്‌കാരം, ലയണ്‍സ് എക്‌സലന്‍സ് പുരസ്‌കാരം, അഗ്രോഫെസ്റ്റ് പ്രതിഭാ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സാഹിത്യചരിത്രവിജ്ഞാനീയം (സഹലേഖിക), കിഞ്ചനവര്‍ത്തമാനം (സഹലേഖിക) എന്നിവ കൃതികള്‍. റിട്ട. ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഹരികുമാരന്‍ നായരുടെയും കരുവാറ്റാ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം എസ് ജയശ്രീയുടെയും മകള്‍. എഴുത്തുകാരനും ആലപ്പുഴ എസ് ഡി കോളേജ് മലയാള വിഭാഗം അസി. പ്രൊഫസറുമായ ഡോ. സജിത്ത് ഏവൂരേത്തിന്റെ ഭാര്യയാണ്. മക്കള്‍ : ദ്വാദശി, വംശികൃഷ്ണ. വിലാസം : വരവുകാല, കരുവാറ്റാ പി.ഒ., ആലപ്പുഴ - 690 517.