Skip to main content
കുട്ടനാട്ട് കാവാലം കരയില്‍ ചാലയില്‍ ഓലിക്കല്‍ ലക്ഷ്മിക്കുട്ടിയമ്മയുടെയും (ഡോ. അയ്യപ്പപ്പണിക്കരുടെ സഹോദരി) തലവടി നീരേറ്റുപുറത്ത് ഭാസ്‌കരന്‍നായരുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി എ, എം എ ബിരുദങ്ങള്‍. കോഴിക്കോട് സര്‍വ്വകലാശാലയുടെ തലശ്ശേരി കേന്ദ്രത്തില്‍നിന്ന് താരതമ്യസാഹിത്യത്തില്‍ ഡോക്ടറേറ്റ്. മഞ്ചേരി, മട്ടന്നൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളിലെ എന്‍ എസ് എസ് കോളേജുകളില്‍ അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ ധനുവച്ചപുരം വി ടി എം എന്‍ എസ് എസ് കോളേജില്‍. മുല്‍ക്ക്‌രാജ് ആനന്ദും തകഴിയും (പഠനം), കാവാലത്തോറ്റം (കവിത), എം ടിയുടെ രചനകള്‍ ഒരു പുനര്‍വായന (പഠനം) മലയാളകവിതയും പരിസ്ഥിതിയും (പഠനം) എന്നിവയാണ് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍. വിലാസം : എം 23, ടി സി 55/2170 മണിയങ്കരത്തോപ്പ്, പാപ്പനംകോട് തിരുവനന്തപുരം.