എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കുറ്റിലഞ്ഞിയില്‍ വലിയമഠത്തില് (കൃഷ്ണവിഹാര്‍) പി വി കേരളവര്‍മയുടെയും തൃശൂര്‍ അഞ്ചേരി ചാഴൂര്‍കോവിലകം, വൃന്ദാവനത്തില്‍ ഈശ്വരി കെ വര്‍മയുടെയും മകനായി ജനിച്ചു. ബിരുദാനന്തരബിരുദം, പത്രപ്രവര്‍ത്തന ഡിപ്ലോമ എന്നിവയ്ക്കുശേഷം കുറച്ചുകാലം ആകാശവാണിയുടെ കൊച്ചി എഫ് എമ്മില്‍ അനൗണ്സര്. തുടര്‍ന്ന് ദേശാഭിമാനിയില്‍ പത്രാധിപസമിതിയംഗമായി ചേര്‍ന്നു. വിവിധ യൂണിറ്റുകളിലും ന്യൂഡല്‍ഹി ബ്യൂറോയിലും ജോലി ചെയ്തു. താമസം തൃശൂരില്‍. അന്തര്‍ സര്‍വകലാശാല ചെറുകഥാ മത്സരം, ഓണ്‍ലൈന്‍ കവിതാ മത്സരം എന്നിവയില്‍ അവാര്‍ഡ്. പത്രപ്രവര്‍ത്തനം - വഴികള്‍ വസ്തുതകള്‍ എന്ന പുസ്തകം കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചു.
ഭാര്യ : അനിത പി ആര്
(സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉദ്യോഗസ്ഥ)
മക്കള്‍ : ഭരത്, നവീന്‍
വിലാസം : നര്‍മദ, പാണന്ലെയിന്,
ചേറൂര് പി ഒ, തൃശൂര്‍-8.
ഫോണ്‍ : 9446449178.
ഇ-മെയില്‍ ckdvarma@outlook.com
@facebook, twitter