Skip to main content
Dr Vayla Vasudevan Pillai

നാടകകൃത്തും സംവിധായകനും നാടക പ്രവര്‍ത്തകനും. 1945 ഏപ്രില്‍ 22-ന് കൊല്ലം ജില്ലയിലെ വയലായില്‍ ജനനം.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും പി എച്ച് ഡിയും. ഇറ്റലിയിലെ റോം യൂണിവേഴ്‌സിറ്റിയില്‍ നവീന നാടകങ്ങളില്‍ ഉപരിപഠനം നടത്തി ഒന്നാം റാങ്കോടെ പാസായി.
യു ജി സി ഫെലോഷിപ്പോടെ പാരീസ് യൂണിവേഴ്‌സിറ്റിയില്‍ നവീന നാടകത്തിലെ ചിഹ്ന സങ്കേതങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. നാടകപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 
കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഡ്രാമ (തൃശൂര്‍) അസിസ്റ്റന്റ് ഡയറക്ടര്‍, ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. കേരള യൂണിവേഴ്‌സിറ്റിയില്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആന്റ് വിഷ്വല്‍ ആര്‍ട്‌സ് എന്ന ബിരുദാനന്തര പഠനകേന്ദ്രത്തിലെ ഡയറക്ടര്‍ ആയിരുന്നു. 2011 ആഗസ്റ്റ് 29-ാം തീയതി നിര്യാതനായി.
നാടകങ്ങള്‍ ഉള്‍പ്പെടെ പതിമൂന്നോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഭാര്യ    :     വത്സല
വിലാസം    :     സബര്‍മതി
        അയ്യന്തോള്‍
        തൃശൂര്‍ - 3

Books Published by Author

No Books Published by the Author