Skip to main content
Dr. P J Vincent

പാലക്കുഴിയില്‍ ജോസഫിന്റെയും അന്ന ജോസഫിന്റെയും മകനായി 1972 ഡിസംബര്‍ 28 ന് ജനനം. കണ്ണൂര്‍ ജില്ലയിലെ കുടിയാന്‍മലയാണ് സ്വദേശം. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍നിന്ന് ചരിത്രത്തില്‍ ബിരുദം. കോഴിക്കോട് സര്‍വ്വകലാശാല ചരിത്രവിഭാഗത്തില്‍നിന്നും എം എ, എം ഫില്‍, പി എച്ച് ഡി ബിരുദങ്ങള്‍ നേടി. ഗവ. കോളേജ് തലശ്ശേരി (ചൊക്ലി)യുടെ സ്‌പെഷ്യല്‍ ഓഫീസര്‍, ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജ് (കോഴിക്കോട്) ചരിത്രവിഭാഗം മേധാവി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. നിലവില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ബഹു. കേരള നിയമസഭാ സ്പീക്കറുടെ പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. India- West Asia Relations: Under standing cultural Interplays, Local History: Explorations in Theory and Method എന്നിവ എഡിറ്റു ചെയ്തു. ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജ് റിസര്‍ച്ച് ജേര്‍ണലിന്റെ 6 വാല്യങ്ങളും ഫോക്‌ലോര്‍ പ്രത്യേക പതിപ്പും എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. ചരിത്രം, അന്താരാഷ്ട്രബന്ധങ്ങള്‍ എന്നീ വിഷയങ്ങളില്‍ 21 ഗവേഷണ പ്രബന്ധങ്ങള്‍. ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും എഴുതുന്നു. കൈരളി-പീപ്പിള്‍ ടി വിയില്‍ പ്രതിവാര സാര്‍വ്വദേശീയ വാര്‍ത്താവലോകന പരിപാടിയായ ലോകകാഴ്ച അവതരിപ്പിക്കുന്നു.

കൃതികള്‍: കുന്നുമ്മല്‍ ഗ്രാമചരിത്രം: വാമൊഴിയിലൂടെ, അധിനിവേശത്തിന്റെ അസുരകാണ്ഡം, അധിനിവേശം പ്രതിരോധം: ഒരു പശ്ചിമേഷ്യന്‍ അനുഭവം.
ഭാര്യ : ബിന്ദു വര്‍മ്മ
മക്കള്‍ : നേഹ, നിള
വിലാസം : 1-5, ജീവന്‍ ബീമ നഗര്‍,
കാരപ്പറമ്പ്, കോഴിക്കോട് - 10