Che
Download (2.53 MB)
1946 മെയ് 13 ന് പടിഞ്ഞാറേ കല്ലടയില്‍ ജനിച്ചു. അച്ഛന്: ദാമോദരന്‍ പിള്ള, അമ്മ ഭാര്‍ഗ്ഗവി. കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ മലയാള അദ്ധ്യാപകനായിരുന്നു. പിന്നീട് മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അദ്ധ്യാപകനായി. വംശഗാഥ, വിനയചന്ദ്രന്റെ കവിതകള്‍, ദിശാസൂചി, ഭൂമിയുടെ നട്ടെല്ല്, കായിക്കരയിലെ കടല്‍, വീട്ടിലേക്കുള്ള വഴി, സമയമാനസം, സമസ്തകേരളം പി ഒ, സൗമ്യകാശി, ചിറപ്പ്, മദനനും രമണനും തോളുരുമ്മി, നരകം ഒരു പ്രേമ കവിത എഴുതുന്നു വിനയചന്ദ്രന്റെ പ്രണയ കവിതകള്‍, കാക്കക്കുറുമ്പ്, പ്രിയേ പ്രിയംവദേ, ഇ എന്‍ റ്റി, പെനാല്‍റ്റികിക്ക്, പത്താമുദയം, ശ്രദ്ധ, വേലകാവുണ്ണി, ദിഗംബരകവിതകള്, ഓവര്‍ബ്രിഡ്ജ് (കവിതാ സമാഹാരങ്ങള്‍). പൊടിച്ചി, ഉപരിക്കുന്ന്, വേല (നോവലുകള്‍). പേരറിയാത്ത മരങ്ങള്‍ (കഥാസമാഹാരം) പ്രയാഗാ, മുന്തിരിവള്ളികള്‍, കീര്‍ത്തനം, കരടി (കാവ്യ നാടകങ്ങള്‍). പരകായം, എന്റെ ദൈവമേ ദീര്ഘനാടകങ്ങള്. മൊഴിമുത്തുകള്‍, കുട്ടികളുടെ ഭഗവദ്ഗീത, അനുവരമ്പ് (ബാലസാഹിത്യകൃതികള്‍), അനുഭവം ഓര്‍മ്മ (ആത്മകഥക്കുറിപ്പുകള്). 2013 ഫെബ്രുവരി 11 ന് അന്തരിച്ചു.