Skip to main content
D Sreedevi
വയലാറില്‍ ജനിച്ചു. അച്ഛന്‍: വി രാഘവന്‍നായര്‍, അമ്മ: പരേതയായ ദേവകിയമ്മ. വയലാര്‍ ഈസ്റ്റ് യു പി സ്‌കൂള്‍, എസ് സി യു ഹൈസ്‌കൂള്‍ പട്ടണക്കാട്, എന്‍ എസ് എസ് കോളേജ് പള്ളിപ്പുറം, എസ് എന്‍ കോളേജ് കൊല്ലം, രാമകൃഷ്ണ ഹൈസ്‌കൂള്‍ മീഞ്ചന്ത (ബി എഡ് മലയാളം) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളത്തില്‍ ബിരുദാനന്തര ബിരുദം ദേശാഭിമാനി ബാലപംക്തിയില്‍ വിദ്യാഭ്യാസ കാലത്തേ എഴുതിത്തുടങ്ങി. ചേര്‍ത്തല എസ് എന്‍ കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണും ഇടതുപക്ഷ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിലെ സജീവപ്രവര്‍ത്തകയും ആയിരുന്നു. ഇപ്പോള്‍ ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളില്‍ മലയാളം അദ്ധ്യാപിക. മലയാളം സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗമാണ്. വിദ്യാരംഗം കലാസാഹിത്യ വേദിയില്‍ സജീവം. അദ്ധ്യാപക പരിശീലകയാണ്. കൃതികള്‍: ഇടവേളകള്‍, കൃഷ്ണചകോരം, ആത്മായാനം (നോവല്‍), ഭഗവതിമാരുടെ വസ്ത്രങ്ങള്‍ (കഥകള്‍). ഭര്‍ത്താവ് : ടി ശിവദാസ് മക്കള്‍ : വിഷ്ണുദാസ്, വരുണ്‍ദാസ് വിലാസം : അമ്പാടി കുറവിലങ്ങാട് പി ഒ കോട്ടയം ഫോണ്‍ : 0482 2237364 മൊബൈല്‍ : 9961824052 ഇമെയില്‍ : sreedeviambady @ gmail.com

Books Published by Author