Skip to main content
ChelangattuGopalakrishnan
പ്രശസ്ത സിനിമാ ചരിത്രകാരനും, പത്രപ്രവര്‍ത്തകനും. 1926 ല്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. പിതാവ്: കേശവപിള്ള. മാതാവ്: അമ്മുക്കുട്ടിയമ്മ. ബിരുദപഠനത്തിനുശേഷം പത്രപ്രവര്‍ത്തനത്തില്‍ സജീവമായി. ചലച്ചിത്രം, ചരിത്രം, ബാലസാഹിത്യം, നോവല്‍, കഥകള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചു. ജെ സി ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരനാണ് മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമെന്ന് അംഗീകരിക്കപ്പെടുന്നത് ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെയാണ്. 1960 ല്‍ വയലാര്‍ രാമവര്‍മ്മ, ആലപ്പി വിന്‍സെന്റ് എന്നിവരുമായി ചേര്‍ന്ന് ആലുവയില്‍ അജന്ത ഫിലിം സ്റ്റുഡിയോ ആരംഭിച്ചു. പ്രധാനകൃതികള്‍: ലോകസിനിമയുടെ ചരിത്രം, സിനിമാ കണ്ടുപിടുത്തങ്ങളുടെ കഥ, സിനിമാക്കാരും പാട്ടുകാരും, മറക്കപ്പെട്ട വിപ്ലവരാത്രികള്‍, ജെ സി ഡാനിയേലിന്റെ ജീവിതകഥ. 2010 ജൂലൈ 4 ന് അന്തരിച്ചു ഭാര്യ : തങ്കമ്മ മക്കള്‍ : രാധാകൃഷ്ണന്‍, നാരായണപിള്ള