Skip to main content
Chandiroor Thaha
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ചന്തിരൂരില്‍ കുഞ്ഞുമുഹമ്മദിന്റെയും ഹവ്വാഉമ്മയുടെയും മകനായി ജനനം. കാല്‍നൂറ്റാണ്ടിലേറെയായി കുട്ടികള്‍ക്കുവേണ്ടി കഥകളും കവിതകളും എഴുതിവരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിലൂടെ കഥകളും ലളിതഗാനങ്ങളും പ്രക്ഷേപണം ചെയ്യുകയും ബാലരംഗത്തില്‍ കുട്ടികളുമൊത്ത് കവിതകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2011 ലെ ശ്രീബുദ്ധ അവാര്‍ഡും നാഷണല്‍ ഫെലോഷിപ്പും ലഭിച്ചു. 2012 ലെ 'ബോധി' പുരസ്‌കാരവും ലഭിച്ചു. കേരള സര്‍ക്കാര്‍ സാംസ്‌കാരികവകുപ്പിനു കീഴിലുള്ള വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ സംഘടിപ്പിച്ച സംസ്ഥാന തിരക്കഥാക്യാമ്പിലും ആലപ്പുഴ ജില്ലാ ലൈബ്രറി കൗണ്‍സില്‍ നടത്തിയ ചെറുകഥാ ക്യാമ്പിലും തെരഞ്ഞെടുക്കപ്പെട്ടു. കുട്ടിക്കഥകളും കവിതകളും ഇംഗ്ലീഷ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചില മ്യൂസിക് ആല്‍ബങ്ങള്‍ക്കുവേണ്ടി പാട്ടുകള്‍ എഴുതുകയും അഭിനയിക്കുകയും ചെയ്തു. പുരോഗമന കലാസാഹിത്യസംഘം ചന്തിരൂര്‍ യൂണിറ്റ് സെക്രട്ടറിയാണ്. പ്രീമിയര്‍ എക്‌സ്‌പോര്‍ട്ട്‌സ് ഇന്റര്‍നാഷണലില്‍ പ്രൊഡക്ഷന്‍ സൂപ്പര്‍വൈസറായി ജോലി നോക്കുന്നു. സുന്ദരിക്കാക്കയും ചങ്ങാതിമാരും (ബാലകവിതകള്‍), കൊതിയന്‍ പൂച്ച (കുട്ടിക്കവിതകള്‍), ട്രീസാജോണിനെ കാണാതാകുന്നു (കഥകള്‍), ഗന്ധര്‍വ്വനും കന്യകയും (കഥകള്‍) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : റഹിന വിലാസം : ചന്തിരൂര്‍ പി ഒ ആലപ്പുഴ - 688 547 ഇ-മെയില്‍ : chandiroorthaha@gmail.com thaha.v.k@sify.com ഫോണ്‍ : 9846388422