Skip to main content
Changapuzha Krishna pillai

1911 ഒക്‌ടോബര്‍ 11 ന് ഇടപ്പള്ളി ചങ്ങമ്പുഴവീട്ടില്‍ പാറുക്കുട്ടിയമ്മയുടേയും മട്ടാഞ്ചേരി തെക്കേടത്ത് നാരായണമേനോന്റെയും മകനായി ജനിച്ചു. ഇടപ്പള്ളി ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍, ഇടപ്പള്ളി കൃഷ്ണവിലാസം ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍, ആലുവ സെന്റ്‌മേരീസ് ഹൈസ്‌കൂള്‍, മഹാരാജാ സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. 1934 ല്‍ ഇ വി കൃഷ്ണപിള്ളയുടെ അവതാരികയോടുകൂടി ബാഷ്പാഞ്ജലി പ്രസിദ്ധീകരിച്ചു. 1936 ല്‍ എറണാകുളം മഹാരാജാസില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. ഇക്കാലത്താണ് പ്രിയസുഹൃത്തായ ഇടപ്പള്ളി രാഘവന്‍പിള്ള ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് രമണന്‍ രചിച്ചു.
ഇന്റര്‍മീഡിയറ്റ് കഴിഞ്ഞ് തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ ബി എ ഓണേഴ്‌സിന് ചേര്‍ന്നു. ഇക്കാലത്ത് ശ്രീദേവിയെ വിവാഹം കഴിക്കുകയുണ്ടായി. ഓണേഴ്‌സ് പാസായതിനുശേഷം സഹപാഠികളായിരുന്ന ഇഗ്നേഷ്യസ്, മാത്യു ഇടിക്കുള, ഗുപ്തന്‍ നായര്‍  എന്നിവരോടൊപ്പം കായംകുളം എക്‌സല്‍സിയര്‍ എന്ന ട്യൂട്ടോറിയല്‍ കോളേജില്‍ നാലുമാസക്കാലം അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് മിലിട്ടറി അക്കൗണ്ട്‌സ് വിഭാഗത്തില്‍ പൂനയിലും കൊച്ചിയിലും ജോലിനോക്കി. 1945 ല്‍ ജോലി രാജിവെച്ച്, മദ്രാസില്‍ നിയമപഠനത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. തിരികെവന്ന് മംഗളോദയത്തില്‍ രണ്ടുവര്‍ഷത്തോളം പത്രാധിപസമിതി അംഗമായി, തൃശൂരില്‍ കുടുംബസമേതം താമസിച്ചു. ഇക്കാലത്താണ് ക്ഷയരോഗബാധിതനായത്. തുടര്‍ന്ന് ഇടപ്പള്ളിക്ക് മടങ്ങി. വീട്ടില്‍നിന്നും അകന്നുമാറി ഒരു കുടില്‍കെട്ടി താമസിച്ചു. കേരളത്തില്‍നിന്നും വിദൂരദേശങ്ങളില്‍നിന്നുപോലും സഹൃദയര്‍ കവിയുടെ ചികിത്സാര്‍ത്ഥം പണമയച്ചുകൊടുത്തിരുന്നു. എന്നാല്‍ രോഗം വഷളായതിനെത്തുടര്‍ന്നു 1948 ല്‍ ജൂണ്‍ 17 ന് തൃശൂര്‍ മംഗളോദയം നഴ്‌സിങ്‌ഹോമില്‍വച്ച് അന്തരിച്ചു.
 

Books Published by Author

No Books Published by the Author