Skip to main content
ചെറുകാട് ഗോവിന്ദപ്പിഷാരടി ജനനം: 1914 ആഗസ്ത് 26 ന് വള്ളുവനാടു താലൂക്കില്‍. അച്ഛന്‍: കിഴീട്ടില്‍ പിഷാരത്ത് കരുണാകരപ്പിഷാരടി. അമ്മ: ചെറുകാട് പിഷാരത്ത് നാരായണി പിഷാരസ്യാര്‍. ഗോപാലനെഴുത്തച്ഛന്റെ കുടിപ്പള്ളിക്കൂടത്തില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം; തുടര്‍ന്ന് വല്ലപ്പുഴയിലും ഏലംകുളത്തും. പെരിന്തല്‍മണ്ണ ഹൈസ്‌കൂളില്‍നിന്ന് അഞ്ചാം ക്ലാസ്. പാവൂട്ടി എഴുത്തച്ഛന്റെ വിദ്യാഭിവര്‍ദ്ധിനി സംസ്‌കൃത സ്‌കൂളിലും പഠിച്ചു. പുലാമന്തോള്‍ മൂസിന്റെ ഇല്ലത്തു താമസിച്ച് സംസ്‌കൃതവും വൈദ്യവും അഭ്യസിച്ചു. ചെറുകര ഹയര്‍ എലിമന്ററി സ്‌കൂളില്‍നിന്ന് എട്ടാം ക്ലാസ് പാസായി. പ്രൈവറ്റായി വിദ്വാന്‍ പരീക്ഷ പാസായി. ചെറുകര സ്‌കൂള്‍, ചെമ്മലശ്ശേരി (അലി മുസലിയാരുടെ) സ്‌കൂള്‍, വാടാനാംകുറുശ്ശി ഹയര്‍ എലെമന്ററി സ്‌കൂള്‍, പാവറട്ടി സംസ്‌കൃത കോളേജ്, പട്ടാമ്പി സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപനം. റിട്ടയര്‍ ചെയ്തശേഷം പട്ടാമ്പിയില്‍ യു ജി സി പ്രൊഫസര്‍. 1942 ല്‍ പാവറട്ടി കോളേജിലെ ജോലി രാജിവെച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകി. വള്ളുവനാട് ടീച്ചേഴ്‌സ് യൂണിയന്‍, മലബാര്‍ കേന്ദ്ര കലാസമിതി, പുരോഗമന സാഹിത്യ സംഘടന, കേരളസാഹിത്യ സമിതി, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചു. നവലോകത്തിലും ദേശാഭിമാനിയിലും പത്രപ്രവര്‍ത്തനം. ശക്തി പബ്ലിക്കേഷന്‍സ് സ്ഥാപിച്ചു. 1948 ല്‍ മക്കരപ്പറമ്പ് ജാഥക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 3 വര്‍ഷം ജയില്‍ ശിക്ഷ. 1976 ഒക്‌ടോബര്‍ 28 ന് അന്തരിച്ചു. ഭാര്യ: കിഴീട്ടില്‍ ലക്ഷ്മിക്കുട്ടി പിഷാരസ്യാര്‍ (2001 മാര്‍ച്ച് 4 ന് അന്തരിച്ചു.) മക്കള്‍: കെ പി രവീന്ദ്രന്‍ (2005 ഏപ്രിലില്‍ നിര്യാതനായി). കെ പി രമണന്‍, കെ പി മോഹനന്‍, സി പി മദനന്‍, സി പി ചിത്രഭാനു, സി പി ചിത്ര.പുരസ്‌കാരങ്ങള്‍: ജീവിതപ്പാത (ആത്മകഥ)യ്ക്ക് കേരള സാഹിത്യഅക്കാദമി അവാര്‍ഡ് (1976), കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് (1977). കൃതികള്‍: തിരമാല (1945), ആരാധന(1945), അന്തഃപുരം (1945), മെത്താപ്പ് (1945), മനുഷ്യനെ മാനിക്കുക (1961), ചെറുകാടിന്റെ ചെറുകഥകള്‍ (1954), മുദ്രമോതിരം (1954), ചെകുത്താന്റെ കൂട് (1958), ചൂട്ടന്‍ മൂരി (1962), ചെറുകാടിന്റെ ചെറുകഥകള്‍ - സമ്പൂര്‍ണ്ണസമാഹാരം (1996), (കഥകള്‍). മണ്ണിന്റെ മാറില്‍ (1954). മുത്തശ്ശി (1959), ശനിദശ (1959), പ്രമാണി (1962), മരുമകള്‍ (1963), ദേവലോകം (1971), ഭൂപ്രഭു (1976), മരണപത്രം (1977), (നോവലുകള്‍). ഒരു ദിവസം (1960), തെരുവിന്റെ കുട്ടി (1956), കറുപ്പന്‍കുട്ടി (1962), തന്തക്കുറുക്കന്‍ (1968), ചെറുകാടിന്റെ ബാലസാഹിത്യം (ബാലസാഹിത്യം). നമ്മളൊന്ന് (1948), തറവാടിത്തം (1954), സ്‌നേഹബന്ധങ്ങള്‍ (1954), സ്വതന്ത്ര (1955), മനുഷ്യഹൃദയങ്ങള്‍ (1955), വിശുദ്ധ നുണ (1956), രക്തേശ്വരി (1956) ഒടുക്കത്തെ ഓണം (1966), കുട്ടിത്തമ്പുരാന്‍ (1958), മുളങ്കൂട്ടം (1958), വാല്‍നക്ഷത്രം (1960), കൊടുങ്കാറ്റ് (1966), ഡോ. കചന്‍ (1970), അടിമ, കുട്ടിത്തമ്പുരാട്ടി, അടിമകള്‍ സ്വതന്ത്രര്‍ (1978), (നാടകങ്ങള്‍). ജീവിതപ്പാത (1974), (ആത്മകഥ), ചെറുകാടിന്റെ കവിതകള്‍, ചെറുകാടിന്റെ ഹാസ്യകവിതകള്‍ ചെറുകാടിന്റെ തുള്ളലുകള്‍ (1989), ചെറുകാടിന്റെ ബാലസാഹിത്യം (1998), ചെറുകാടിന്റെ ചെറുകഥകള്‍ (1995), ചെറുകാടിന്റെ ഏകാങ്കങ്ങള്‍ (2003) (സമ്പൂര്‍ണ്ണസമാഹാരങ്ങള്‍), കൂടാതെ ഇരുമ്പുപെട്ടി, കഞ്ഞിക്കലം, കാര്യസ്ഥന്റെ കാള തുടങ്ങി പുസ്തകരൂപത്തില്‍ വന്നിട്ടില്ലാത്ത നാടകങ്ങളും.

Books Published by Author