Skip to main content
ഗ്രാമീണവും നാഗരികവുമായ യാഥാര്‍ത്ഥ്യങ്ങളെ കണിശമായി അപഗ്രഥിക്കുന്ന രചനകളിലൂടെ എഴുപതുകളില്‍ സാഹിത്യരംഗത്തു ശ്രദ്ധേയനായി. നോവലിസ്റ്റും കഥാകൃത്തും തിരക്കഥാകൃത്തും. ആയുസ്സിന്റെ പുസ്തകമെന്ന പ്രശസ്ത നോവലുള്‍പ്പെടെ അറുപതിലേറെ കൃതികള്‍. ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ക്ക് മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും (2000) വി ടി മെമ്മോറിയല്‍ അവാര്‍ഡും ലഭിച്ചു. സിനിമയുടെ ഇടങ്ങള്‍ 2002 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അര്‍ഹമായി. പരല്‍മീന്‍ നീന്തുന്ന പാടത്തിന് (ആത്മകഥ) രണ്ടാമത്തെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം. ദൃശ്യമാധ്യമങ്ങളുമായി സജീവബന്ധം പുലര്‍ത്തുന്നു. ഏതാനും ഹ്രസ്വചിത്രങ്ങള്‍ക്കും ഫീച്ചര്‍ ചിത്രങ്ങള്‍ക്കും തിരക്കഥ രചിച്ചിട്ടുണ്ട്. ഭാര്യ : പത്മാവതി മക്കള്‍ : നയന, നന്ദന്‍ വിലാസം : ദിശ പിലിക്കോട് പി ഒ കാസര്‍ഗോഡ് ജില്ല പിന്‍: 671353

Books Published by Author