Skip to main content
C Ramachandran
വടക്കന്‍ പറവൂര്‍ താലൂക്കില്‍ ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണംകരയില്‍ 1944 ല്‍ ജനിച്ചു. മുഹമ്മദന്‍ പ്രൈമറിസ്‌കൂള്‍, പറവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തലശേരി ബ്രണ്ണന്‍കോളേജ്, ചങ്ങനാശ്ശേരി ഹിന്ദുകോളേജ്, പൂനാ എം ഇ എസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. രാജസ്ഥാനിലെ മെറ്റല്‍ ഉദ്യോഗ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളില്‍ ഹ്രസ്വമായ സേവനങ്ങളനുഷ്ഠിച്ചശേഷം 1969 ല്‍ തിരുവനന്തപുരത്ത് സ്‌പേസ് സെന്ററില്‍ ചേര്‍ന്നു. 35 വര്‍ഷത്തെ സേവനത്തിനുശേഷം 2004 ല്‍ വിരമിച്ചു. എ കെ ജി ക ട ഞ ഛ സ്റ്റാഫ് അസോസിയേഷന്റെ പ്രസിഡന്റായിരിക്കുമ്പോള്‍, അതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എ കെ ജിയുടെ മരണശേഷം രണ്ടുവര്‍ഷം പ്രസിഡന്റായി. സ്‌പേസ്‌സെന്റര്‍ ആര്‍ട്‌സ്‌ക്ലബ്ബിന്റെ (ട ജ അ ഞ ഇ) സെക്രട്ടറിയായും പ്രസിഡന്റായും വളരെക്കാലം പ്രവര്‍ത്തിച്ചു. വിരമിക്കുംവരെ സ്‌പേസ്‌സെന്റര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ്. ചെറിയൊരു കാലയളവില്‍ ചിന്തയുടെ എഡിറ്റോറിയലിലും സേവനമനുഷ്ഠിച്ചു. ഐക്യരാഷ്ട്ര സംഘടന 2004-05 കാലം ലോകശാസ്ത്രവര്‍ഷമായി ആചരിക്കുമ്പോള്‍ സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പിനു കീഴില്‍ അതിന്റെ കേരളത്തിലെ ഏകോപനം നിര്‍വഹിച്ചു. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ (കഗങ) എറണാകുളം ജില്ലാ കോ-ഓഡിനേറ്ററായി അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. ദേശാഭിമാനിയുടെ ശാസ്ത്രലേഖകനാണ്. ശാസ്ത്രകേരളത്തിന്റെ പത്രാധിപസമിതി അംഗമായിരുന്നു. ഇപ്പോള്‍ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ എറണാകുളം മേഖലാകമ്മിറ്റി അംഗം. ശാസ്ത്രഗതിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. ഭാര്യ : ശ്യാമള മക്കള്‍ : സംഗീത സതീഷ്, കവിത ശ്രീനാഥ് വിലാസം : 28/829 അ, തെക്കേ ചെറുപറമ്പത്ത് കടവന്ത്ര, കൊച്ചി-682020 ഫോണ്‍ : 0484 - 2320684 9995820684