Skip to main content
C P Narayanan
1938 സെപ്തംബറില്‍ ജനിച്ചു. സ്വദേശം തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി. ഉപരിപഠനം തിരുവനന്തപുരത്ത്. ഗണിതത്തിലും സാംഖ്യകത്തിലും ബിരുദാന്തര ബിരുദം. 1960-69 കാലത്ത് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഗണിതാദ്ധ്യാപകന്‍. അതിനുശേഷം അഞ്ചു വര്‍ഷം തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍. തുടര്‍ന്ന് ചിന്ത വാരിക, ദേശാഭിമാനി, ചിന്ത പബ്ലിഷേഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട് സി പി ഐ (എം) ല്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ ചിന്ത വാരികയുടെ പത്രാധിപര്‍. സി പി ഐ (എം) സംസ്ഥാനകമ്മിറ്റി അംഗം. നിലവില്‍ രാജ്യസഭാംഗമായി പ്രവര്‍ത്തിക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ള ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിലും സജീവമാണ്. ഭാര്യ : തങ്കം മക്കള്‍ : അജിത്ത്, അഞ്ജന. വിലാസം : ബി 10, ചിത്രാ നഗര്‍, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം- 13