Skip to main content
C P Nair
1940 ഏപ്രില്‍ 25 ന് മാവേലിക്കരയില്‍ ജനിച്ചു. പ്രസിദ്ധ സാഹിത്യ കാരനും നടനും ചരിത്രപണ്ഡിതനുമായിരുന്ന എന്‍ പി ചെല്ലപ്പന്‍ നായരുടെ ഏകപുത്രന്‍. മാവേലിക്കരയിലും തിരുവനന്തപുരത്തും വിദ്യാഭ്യാസം. എം എ (ഇംഗ്ലീഷ്) ഒന്നാം റാങ്കില്‍ ജയിച്ചു. മൂന്നുവര്‍ഷം കോളേജ് അധ്യാപകനായിരുന്നു. 1962 ല്‍ ഐ എ എസില്‍ പ്രവേശിച്ചു. സബ്കളക്ടര്‍, തിരുവനന്തപുരം ജില്ലാ കളക്ടര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍, കൊച്ചി തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ആഭ്യന്തര വകുപ്പു സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവയാണ് ഏറ്റെടുത്ത പ്രധാനചുമതലകള്‍. 1971-72 ല്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ നഗരവല്‍ക്കരണത്തെക്കുറിച്ച് ഒരുവര്‍ഷം ഉപരിപഠനം നടത്തി. തകില്‍, മിസ്റ്റര്‍ നമ്പ്യാരുടെ വീട്, ലങ്കയില്‍ ഒരു മാരുതി, ചിരി ദീര്‍ഘായുസ്സിന്, പൂവാലന്മാര്‍ ഇല്ലാതാകുന്നത്, ഉഗാണ്ടാ മലയാളം, ഇരുകാലിമൂട്ടകള്‍, കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ, പുഞ്ചിരി, പൊട്ടിച്ചിരി, സംപൂജ്യനായ അധ്യക്ഷന്‍, തൊഴില്‍വകുപ്പും എലിയും, നേര്, ഒന്നാംസാക്ഷി ഞാന്‍ തന്നെ, കുമാരി ഭാസുരയുടെ ക്രൂരകൃത്യ ങ്ങള്‍ എന്നിവ പ്രസിദ്ധീകൃത കൃതികള്‍. ഹാസ്യസാഹിത്യത്തിനുള്ള 1994 ലെ കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ഇരുകാലിമൂട്ടകള്‍ എന്ന ഗ്രന്ഥത്തിനു ലഭിച്ചു. ഭാര്യ : സരസ്വതി മക്കള്‍ : ഗായത്രി, ഹരിശങ്കര്‍ വിലാസം : സീസണ്‍സ് അപ്പാര്‍ട്‌മെന്റ്‌സ്, കുറവന്‍കോണം തിരുവനന്തപുരം : 695 003

Books Published by Author