Skip to main content
1947 ഏപ്രില്‍ 15 ന് തൃശൂര്‍ ജില്ലയില്‍ കൈപ്പമംഗലം ദേശത്ത് ചാലിശ്ശേരി ഔസേപ്പിന്റെയും മറിയത്തിന്റെയും മകളായി ജനിച്ചു. ഒറ്റപ്പാലം എല്‍ എസ് എന്‍ കോണ്‍വെന്റ് എച്ച് എസില്‍ നിന്ന് എസ് എസ് എല്‍ സി, റ്റി റ്റി സി പാസായി. 1967 ല്‍ കൈപ്പമംഗലം ആര്‍ സി യു പി സ്‌കൂളില്‍ ടീച്ചറായി 35 കൊല്ലത്തെ സേവനത്തിനുശേഷം 2002 ല്‍ റിട്ടയര്‍ ചെയ്തു. സര്‍ഗ്ഗസ്വരം ബുക്‌സ്, തൃശൂരിന്റെ ശലഭങ്ങള്‍ക്കൊരു പൂമരം എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ 3 കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭര്‍ത്താവ് : കെ ഐ ജോസഫ് (മതിലകം എച്ച് എസില്‍നിന്ന് ടീച്ചറായി റിട്ടയര്‍ ചെയ്തു). മക്കള്‍ : റവ. ഫാ. ജോയ്, കെ ജെ ജോബി വിലാസം : സി ഒ കൊച്ചുത്രേസ്യ കൈതാരത്ത് വീട് കൈപ്പമംഗലം പി ഒ തൃശൂര്‍ 630 681