Skip to main content
Brinda
കൊല്ലം ജില്ലയിലെ പുനലൂര്‍ സ്വദേശം. കവിയും കഥാകാരിയും. തീക്കുപ്പായം, പ്രണയജാലകം, രഹസ്യസമ്മാനങ്ങള്‍, അവന്‍ പൂമ്പാറ്റകളുടെ തോട്ടത്തിലേക്ക് ചിറകുവിടര്‍ത്തുന്നു (കവിതാ സമാഹാരങ്ങള്‍), ലിപ്‌ലോക്ക് (ദീര്‍ഘകവിത) വായിച്ചെടുക്കാന്‍ കഴിയാത്തത്, ഡ്രാക്കുള പ്രണയിക്കുന്നു (കഥകള്‍), ഓര്‍മ്മയുടെ മുനമ്പങ്ങള്‍ (ലേഖനങ്ങള്‍), എ അയ്യപ്പന്‍ നരകത്തിന്റെ വിശുദ്ധകവിത (ഓര്‍മ്മ), ഡയലോഗ് (അഭിമുഖങ്ങള്‍), എന്നിവയാണ് പുസ്തകങ്ങള്‍. വിശ്വമലയാള സമ്മേളനത്തില്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തക പുരസ്‌കാരം, മലയാറ്റൂര്‍ പ്രൈസ്, ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, പായല്‍ ബുക്‌സ് കവിതാ പുരസ്‌കാരം, പച്ച മഷി അവാര്‍ഡ്, ബാലാമണിയമ്മ കവിതാ അവാര്‍ഡ്, പ്രചോദ കഥാ പുരസ്‌കാരം, കൈരളി കള്‍ച്ചറല്‍ സൊസൈറ്റി അവാര്‍ഡ്, മിനിമോള്‍ മെമ്മോറിയല്‍ ട്രസ്റ്റ് സാഹിത്യ പുരസ്‌കാരം വി ബാലചന്ദ്രന്‍ സ്മാരക പുരസ്‌കാരം, തോംസിയന്‍ ലിറ്റററി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. വിലാസം : ജൂനാമഹല്‍, പ്ലാച്ചേരി പി.ഒ., പുനലൂര്‍ 691331 ഫോണ്‍ : 9847069755 ഇമെയില്‍ :brindapunalur@gmail.com