Skip to main content
ബാം സ്റ്റോക്കര്‍ (1847-1912) അയര്‍ലണ്ടിലെ ഡബ്‌ളിനില്‍ ജനനം. എബ്രഹാം സ്റ്റോക്കര്‍ ചാര്‍ ലറ്റ് മെറ്റില്‍ഡബ്ലേക്ക് ദമ്പതികളുടെ ഏഴു മക്കളില്‍ മൂന്നാമന്‍. ശൈശവ ത്തില്‍ ഏതോ അജ്ഞാത രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട് വിഷമി ക്കേണ്ടിവന്നെങ്കിലും സ്‌കൂളില്‍ പോയി തുടങ്ങിയതോടെ രോഗത്തില്‍ നിന്ന് പൂര്‍ണ്ണമായി മുക്തനായി. രോഗം കാരണം ദീര്‍ഘകാലം വെറുതെ ഇരി ക്കേണ്ടിവന്ന ഘട്ടത്തിലെ മനോവ്യാപാരങ്ങളാണ് പില്‍ക്കാല സര്‍ഗ്ഗാത്മക ചിന്തകള്‍ക്കും ഭ്രമാത്മക കല്പനകള്‍ക്കും വഴിതുറന്നിട്ടതെന്ന് അദ്ദേഹം പറയുമായിരുന്നു. ഡബ്‌ളിനിലെ ട്രിനിറ്റി കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബി എ ഓണേഴ്‌സ് ബിരുദം നേടി പുറത്തിറങ്ങിയശേഷം എഴുത്തിന്റെ ലോകത്തേക്ക് തിരിഞ്ഞു. കൂടാതെ വളരെ ചെറുപ്പത്തില്‍ത്തന്നെ തിയേറ്റര്‍ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും അവസരം ലഭിക്കുകയുണ്ടായി. നാടക നിരൂപകനെന്ന നിലയില്‍ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതി പ്രശസ്തനായി. ലണ്ടനിലെ പ്രശസ്തമായ ലൈസിയം തിയേറ്ററിന്റെ ഉടമയും അക്കാലത്തെ പ്രമുഖ നടനുമായിരുന്ന ഹെന്‍ട്രി ഇര്വിംഗുനുമായുള്ള സൗഹൃദം ജീവിതത്തിലെ വഴിത്തിരിവായി. ലണ്ടനിലെ പ്രമുഖ കലാ കാരന്മാര്‍, ബുദ്ധിജീവികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുമായി ബന്ധം സ്ഥാപിക്കാന്‍ ഇര്വിംഗുനുമായുള്ള സൗഹൃദം വഴി സാധിച്ചു. അമേരിക്കന്‍ പ്രസിഡന്റ് റൂസ്‌വെല്‍റ്റ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഗ്ലാഡ് സ്റ്റണ്‍ തുടങ്ങിയവര്‍ ഉറ്റ സുഹൃത്തുക്കളായിരുന്നു. ദീര്‍ഘകാലം ലൈ സിയം തിയേറ്ററിന്റെ മാനേജരായി പ്രവര്‍ത്തിച്ചു. ഫേളോറന്‍സ് ബാല്‍ക്കോംബിനെയാണ് വിവാഹം കഴിച്ചത്. ഒരു മകന്‍ മാത്രം, ഇര്വിംഗ് നോയല്‍ തോണ്‍ലിസ്റ്റോക്കര്‍. നിരവധി നോവലുകളും ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീ കരിച്ചിട്ടുണ്ടെങ്കിലും സാഹിത്യനഭസ്സില്‍ ബ്രാം സ്റ്റോക്കര്‍ അറിയപ്പെടു ന്നത് 'ഹൊറര്‍' നോവലുകളുടെ രാജശില്പി എന്ന നിലയിലാണ്. 1897 ല്‍ പ്രസിദ്ധീകരിച്ച ഡ്രാക്കുള എന്ന ഭയാത്മക വര്‍ണ്ണനകളടങ്ങിയ നോവ ലാണ് അദ്ദേഹത്തെ ഇന്നും കാലാതീത എഴുത്തുകാരനായി നിലനിര്‍ ത്തുന്നത്. ഇംഗ്ലണ്ടിലെ വിറ്റ്ബി എന്ന പട്ടണം 1890 ല്‍ സന്ദര്‍ശിക്കാനിടയാ യതാണ് ഡ്രാക്കുളയുടെ സൃഷ്ടിക്ക് പ്രചോദനമായത്. കൂടാതെ ഹംഗേ റിയന്‍ എഴുത്തുകാരനും സഞ്ചാരിയുമായിരുന്ന ആര്‍മിന്‍ വാംബറി കാര്‍ പ്പാത്തിയന്‍ മലനിരകളുടെ പശ്ചാത്തലത്തില്‍ എഴുതിയ മന്ത്രവാദകഥ കള്‍ സ്റ്റോക്കറെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. യൂറോപ്യന്‍ നാടോടി ക്കഥകളെയും രക്തരക്ഷസ്സുകളെയും ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളുടെ ഉള്ളറകളിലേക്ക് ഊളിയിട്ടുകൊണ്ടാണ് അദ്ദേഹം ഡ്രാക്കുളയുടെ രചനാ പരിസരം സൃഷ്ടിച്ചത്. റുമേനിയ ഉള്‍പ്പെടുന്ന കാര്‍പ്പാത്തിയന്‍ മലനിര കളിലും ഇംഗ്ലണ്ടിലെ വിറ്റ്ബി എന്ന പട്ടണത്തിലും വച്ചാണ് കഥയുടെ ഏറിയ പങ്കും മുന്നേറുന്നത്. മിത്തും, യാഥാര്‍ത്ഥ്യവും സമ്മോഹനമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് ഭാവസാന്ദ്രവും സംത്രാസഭരിതവുമായ അന്ത രീക്ഷസൃഷ്ടിയാണ് സ്റ്റോക്കര്‍ ഡ്രാക്കുളയില്‍ സ്വീകരിച്ചിരിക്കുന്നത്. ദിനാന്തക്കുറിപ്പുകളുടെ രൂപത്തില്‍ എഴുതിയിട്ടുള്ള നോവലില്‍ യാഥാര്‍ ത്ഥ്യതയും, വിശ്വാസ്യതയും ജനിപ്പിക്കാനായി പത്ര വാര്‍ത്തകളും, സ്ഥല സൂചകങ്ങളും വൈദ്യശാസ്ത്ര ജ്ഞാനവുമൊക്കെ വളരെ തന്മയത്വ ത്തോടെ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. കാലമേറെക്കഴിഞ്ഞിട്ടും നൂറുകണക്കിന് ഹൊറര്‍ നോവലുകള്‍ എഴുതപ്പെട്ടിട്ടും ഇന്നും അത്തരം നോവലുകളുടെ ഗണത്തില്‍ ഡ്രാക്കുള ഉന്നത ശീര്‍ഷത്തോടെ നിലകൊള്ളുന്നു. വിശ്രമില്ലാത്ത എഴുത്തും നിരന്തരയാത്രകളും സ്റ്റോക്കറെ നീണ്ടകാലത്തെ രോഗാവസ്ഥയ്ക്കടിപ്പെടുത്തി. 1912 ഏപ്രില്‍ ഇരുപതിന് അദ്ദേഹത്തിന്റെ ജീവിതത്തിന് പൂര്‍ണ്ണവിരാമം കുറിച്ചു.