പുസ്തകവാര്‍ത്ത October 2019
Download (9.21 MB)
1934 മാര്‍ച്ച് 10-ാം തീയതി ചെങ്ങന്നൂരില്‍ ജനനം. അമ്മ: ചെങ്ങന്നൂര്‍ വലിയകൊട്ടാരത്തില്‍ ഭാര്ഗ്ഗവിപിള്ള, അച്ഛന്: ഹരിപ്പാട് ചെറുതന കൊയ്പ്പള്ളില്‍ വീട്ടില്‍ എന്‍ ഗോപാലന് നായര്‍. വിദ്യാഭ്യാസം ചെങ്ങന്നൂരിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകളില്‍. 1957 ല്‍ സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപികയായി. അതേവര്‍ഷം തന്നെ സ. പി കെ കുഞ്ഞച്ചനുമായുള്ള വിവാഹം. മകള്‍: ഡോ. പി കെ ജമീല (സി പി ഐ (എം) കേന്ദ്രകമ്മിറ്റി അംഗം സ. എ കെ ബാലന്റെ ഭാര്യ). മകന്: പി കെ ജയസിങ്. പി കെ കുഞ്ഞച്ചന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ഊര്‍ജ്ജം പകര്‍ന്ന് ഒപ്പം നിന്നു കുട്ടികളുടെ പ്രിയപ്പെട്ട ഭാസുരടീച്ചര്‍. പഠനത്തോടൊപ്പം അവരുടെ കലാ-കായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അവര്‍ക്കുവേണ്ടി ധാരാളം കവിതകള്‍, കഥകള്‍, നാടകങ്ങള്‍ എന്നിവ എഴുതി സ്കൂള്‍ വേദികളിലും കലോത്സവ വേദികളിലും അവതരിപ്പിച്ചു. 1989 ല്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു. സഹോദരങ്ങള്‍ പരേതനായ വിപിന്‍ ചന്ദ്രന്, സത്യശീലന്, ഉഷ ഉണ്ണിത്താന്. 1994 ആഗസ്ത് 6-ാം തീയതി നിര്യാതയായി.