Skip to main content
Bharathidevi
കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ മാടായിപ്പാറയുടെ തെക്കെ ചെരുവില്‍ ദേവീസദനം എന്ന വീട്ടില്‍ കഴിയുന്നു. വിവിധ ആനുകാലികങ്ങളില്‍ രണ്ട് വ്യാഴവട്ടങ്ങള്‍ക്ക് മുമ്പ് സ്ഥിരമായി എഴുതിയിരുന്നു. 1995 ല്‍ ലാവ എന്ന നോവലും, നിത്യകല്യാണി എന്ന കഥാ സമാഹാരവും പ്രസിദ്ധീകരിച്ചു. സലാല പാകിസ്ഥാന്‍ കോളേജില്‍ പ്രധാനാദ്ധ്യാപിക, സലാല ഇന്ത്യന്‍ ക്ലബ്ബിന്റെ ജനറല്‍ സെക്രട്ടറി, ഒമാന്‍ ഇന്ത്യന്‍ സ്‌കൂള്‍സ് മാനേജിങ് കമ്മിറ്റി മെമ്പര്‍, ഒമാന്‍ മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷനില്‍ ഇംഗ്ലീഷ് സര്‍വ്വീസ് പ്രോഗ്രാം ചീഫ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മിനിസ്ട്രിക്ക് വേണ്ടി ഒമാന്റെയും മലബാറിന്റെയും ഫോക്ക്‌ലോറില്‍ താരതമ്യപഠനം നടത്തിയിരുന്നു. വിദേശ - ഇന്ത്യന്‍ പത്രങ്ങളില്‍ ഫോക്ക്‌ലോര്‍ സംബന്ധിയായ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഭര്‍ത്താവ് : എം എം അനന്തന്‍ നമ്പ്യാര്‍ മക്കള്‍ : ഗോപകുമാര്‍ ദേവവ്രതന്‍ ദേവദത്തന്‍

Books Published by Author