Skip to main content
Basheer chungathara
1959 ഏപ്രില്‍ 10 ന് മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ ജനിച്ചു. പിതാവ് മുത്തിരി മുഹമ്മദുണ്ണി (1938-2006), മാതാവ് ചേലാക്കോടന്‍ നഫീസ. വണ്ടൂര്‍ പൂക്കുളം ജി എം എല്‍ പി സ്‌കൂള്‍, വണ്ടൂര്‍ ഗവ: വി എം സി ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. പെരിന്തല്‍മണ്ണ ഗവ: പോളിടെക്‌നിക്കില്‍നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ നേടി. കേന്ദ്രസര്‍ക്കാരിന്റെ ടെലികോം വകുപ്പില്‍ 10 വര്‍ഷവും, കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ 26 വര്‍ഷവും സേവനം പൂര്‍ത്തിയാക്കി 2015 ല്‍ അസി: എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയി വിരമിച്ചു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന്റെ സെക്രട്ടറിയായി 5 വര്‍ഷം (2007 - 2011) പ്രവര്‍ത്തിച്ചു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റാണ്പ്രതിബദ്ധ കവിതകള്‍ (കവിതാസമാഹാരം), ഇശല്‍ ചക്രവര്‍ത്തി മോയിന്‍കുട്ടി വൈദ്യര്‍ (പഠനം), മലബാര്‍ കലാപം ഇ എം എസിന്റെ ആഹ്വാനവും താക്കീതും (ലേഖന സമാഹാരം), കനല്‍വഴികളില്‍ കാലിടറാതെ (ജീവചരിത്രം), ഹുസ്‌നുല്‍ ജമാലും ബദ്‌റുല്‍ മുനീറും, മോയിന്‍കുട്ടി വൈദ്യരുടെ ബാലകഥകളും മലപ്പുറം ഖിസ്സയും (ബാലസാഹിത്യം) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇശല്‍ ചക്രവര്‍ത്തി മോയിന്‍കുട്ടി വൈദ്യര്‍ എന്ന കൃതിക്ക് 2011 ലെ അബുദാബി ശക്തി അവാര്‍ഡും ''ധീരപാദുകം'' എന്ന കവിതയ്ക്ക് 2010 ല്‍ കേരള പുരോഗമന വേദി (പയ്യന്നൂര്‍) യുടെ പി കുഞ്ഞിരാമന്‍നായര്‍ അവാര്‍ഡും ലഭിച്ചു. കുടുംബം : ഭാര്യ പി കെ സൈനബ (ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ഉപാദ്ധ്യക്ഷയും സി പി ഐ(എം) സംസ്ഥാന സമിതി അംഗവുമാണ്). അസിം ഹാഷ്മി, പാഷിയ (മക്കള്‍). നിഖില്‍, റോഫിനാ ബബിന്‍ (മരുമക്കള്‍). വിലാസം : ഗ്രാന്‍മ, തച്ചങ്കോട് ചുങ്കത്തറ - മലപ്പുറം - 679334 ഫോണ്‍ : 04931 - 231566, മൊബൈല്‍ : 9447 171 566 Email : basheerchungathara@gmail.com