Skip to main content
ബാഹുലേയന്‍ പുഴവേലില്‍

വൈക്കം താലൂക്കിലെ എന്നദിയില്‍, പുഴവേലില്‍ പി കെ നാരായണന്റെയും ചീരക്കുട്ടിയുടെയും മകന്‍. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജ്, പാലക്കാട് വിക്‌ടോറിയ കോളേജ്, തിരുവനന്തപുരത്തെ വെള്ളായണി കാര്‍ഷിക കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കൃഷിശാസ്ത്രത്തില്‍ ബിരുദമുണ്ട്. ആദ്യം കൃഷി ഡിപ്പാര്‍ട്ട്‌മെന്റിലും പിന്നെ പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലും ആയിരുന്നു ജോലി. 1997 ല്‍ ജനറല്‍ മാനേജരായി റിട്ടയര്‍ ചെയ്തു. വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ പത്രമാസികകളില്‍ കഥകള്‍ എഴുതാറുണ്ടായിരുന്നു. ജോലിയില്‍നിന്നും റിട്ടയര്‍ ചെയ്തശേഷം എഴുതാന്‍ തുടങ്ങിയെങ്കിലും ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന നാലഞ്ചു വര്‍ഷം അധികമൊന്നും എഴുതാന്‍ കഴിഞ്ഞില്ല. ഒരു കാന്‍സര്‍ രോഗിയുടെ ഡയറി കൂടാതെ, ചില സിംഗപ്പൂര്‍ വിശേഷങ്ങള്‍ എന്ന പേരില്‍ ഒരു യാത്രാവിവരണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു പഴയ ചീമേനി കഥ എന്ന പേരില്‍ ഒരു ചെറുകഥാ സമാഹാരം ഒരു മാസത്തിനകം പുറത്തിറങ്ങും. ഭാര്യ : മഹിളാമണി മക്കള്‍ : ബന്‍സില്‍, ബിന്ദു, ബീന വിലാസം : ഏനാദി പി ഒ വൈക്കം കോട്ടയം 686 608 ഫോണ്‍ : 9947133557, (04829) 273222 e-mail : babupuzhavelil!gmail.com