Skip to main content
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് അയ്യല്ലൂരില്‍ ജനനം. അച്ഛന്‍: പരേതനായ സ്വാതന്ത്ര്യസമര സേനാനി ചെറോട്ട കുഞ്ഞിക്കണ്ണന്‍. അമ്മ: പി മാധവി. അയ്യല്ലൂര്‍ എല്‍ പി സ്‌കൂള്‍, ശിവപുരം ഹൈസ്‌കൂള്‍, മട്ടന്നൂര്‍, നിര്‍മ്മലഗിരി, ക്രൈസ്റ്റ് കോളേജുകളിലായി വിദ്യാഭ്യാസം. ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്നു. കണ്ണൂര്‍ ആകാശവാണിയില്‍ നാടകകൃത്തായും നാടകശബ്ദകലാകാരനായും പ്രവര്‍ത്തിക്കുന്നു. ആനുകാലികങ്ങളില്‍ കഥ, കവിത, പുസ്തകനിരൂപണം എന്നിവ എഴുതാറുണ്ട്. പ്രസിദ്ധീകരിച്ച കൃതികള്‍: പുളിമരത്തണല്‍, മാളൂട്ടിന്റെ നെക്ലേസ്, ബുദ്ധിമാനായ ബുണ്ടയ്യന്‍ 2014 ലെ അകം മാസികയുടെ കഥാപുരസ്‌കാരം, കണ്ണൂര്‍ റെഡ്സ്റ്റാര്‍ അവാര്‍ഡ് എന്നിവ മാളൂട്ടിന്റെ നെക്ലേസിന് ലഭിച്ചിട്ടുണ്ട്. 'ആയുസ്സിന്റെ പാലവും കടന്ന്' എന്ന കഥ പായല്‍ബുക്‌സ് കഥാപുരസ്‌കാരം നേടിയിട്ടുണ്ട്. 'ന്യൂസ് അവര്‍' എന്ന മിനിക്കഥ 2015 ലെ ചെങ്ങളായി ഗ്രാമോദ്ധാരണ വായനശാലയുടെ പുരസ്‌കാരവും സംസ്ഥാന ഗ്രന്ഥകാര സമിതിയുടെ പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്. സഹധര്‍മ്മിണി : പി എം ശാലിനി (ടീച്ചര്‍, അയ്യല്ലൂര്‍ എല്‍ പി സ്‌കൂള്‍) മക്കള്‍ : ആകര്‍ഷ് രാജ്, ആര്‍ഷാ രാജ് വിലാസം : മുരളിക, അയ്യല്ലൂര്‍ പി ഒ കോളാരി (വഴി), മട്ടന്നൂര്‍ 670702 email : baburajayyallur@gmail.com